നാലുപാളികളിള് ഒന്നു മാത്രം തുറന്നിട്ടിരിക്കുന്ന പൂമുഖ വാതലിന്റെ കാഴ്ചയാണ് വീട്ടിനെ കുറച്ചു ആലോചിക്കുമ്പോള്‍ ആദ്യം ഓടിയെത്തുന്നത്. മുന്‍വശത്ത് ഗൌരവമായ വായനയില്‍ മുഴുകി യിരിക്കുന്ന അച്ഛന്റെ മുഖവും അനുബന്ധമായുണ്ട് ,ഓര്‍മ്മപുസ്തകത്തില്‍ . കൊല്ലം -ചെങ്കോട്ട റോഡിലൂടെ യാത്ര ചെയ്യുന്ന കൂട്ടുകാര്‍ക്കിടയിലും അതായിരുന്നു വീടിന്റെ അടയാളം.അച്ഛന്റെ മരണത്തോടെ വാതല് തുറന്നിടുന്ന ശീലം ക്രമേണ അപ്രത്യക്ഷമായി . അതൊന്നു മറിയാതെ ഒരുകൂട്ടുകാരന്‍ "എന്തേ! നിങ്ങള്‍ ഇപ്പൊ വാതല് തുറന്നിടാത്തത്......." എന്ന് ചോദിച്ചപ്പോഴാണ് മരണം എന്നെന്നേക്കുമായ ഒരു വാതലടവാണെന്ന സത്യം ഞാന്‍ തിരിച്ചറിഞ്ഞത്. പഴയ വീടുകളുടെ സ്ഥിരം ഫാഷന്‍ ആയിരുന്നുവെങ്കിലും നഗരവത്കരണത്തിന്റെ കുത്തൊഴിക്കില്‍ അത്തരം വീടുകള്‍ അപ്രത്യക്ഷമായിരുന്നു . കാലം കഴിഞ്ഞതോടെ പാളികള്‍ തമ്മിലുള്ള പ്രണയം അവസാനിച്ചു തുടങ്ങിയപ്പോഴാണ് നാലുപാളികള്‍ പ്രശ്നമായിതുടങ്ങിയത് . നാട്ടില്‍ കള്ളന്മാര് സാധാരണമായതോടെ പാളികളെ കെട്ടിമുറുക്കുന്ന ഇരുമ്പു പാളികള്‍ വയ്ക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായി. കെട്ടിമുറുക്കുന്ന വളയത്ത്തിനുള്ളിലും അകല്‍ച്ച യോടെ നില്ക്കുന്ന പാളികളെ കണ്ടാല്‍ സാമൂഹ്യ പ്രതിബധതയോര്ത്തു നാം നിലനിര്‍ത്തുന്ന ബന്ധങ്ങളെ ഓര്‍ത്തുപോകും .കാലം പിന്നെയും കടന്നുപോയപ്പോള്‍ പാളികള്്ക്ക് അംഗവൈകല്യം കൂടിവന്നു. ഒരു കൈ സഹായമില്ലാതെ നീങാന്‍ വയ്യാത്ത അവസ്ഥ . ഒടുവില്‍ അവര്‍ ഒരു ബാധ്യത യായിമാറി.തന്റെ മുഖം തന്നെ മാറ്റുന്ന രീതിയില്‍ നാലുപാളികളെ മാറ്റി ആധുനികതയെ പുണരാന്‍ 70 വര്‍ഷം പ്രായമുള്ള ആ മുത്തശിയും ഒടുവില്‍ നിര്‍ബന്ധിതമായി.
1 അഭിപ്രായം:
കാലം നിലപാടുകളിലും ജീവിതക്രമത്തിലും വരുത്തുന്ന മാറ്റം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ