2009, മാർച്ച് 11, ബുധനാഴ്‌ച

കസ്റ്റമര്‍ സര്‍വീസ്

അമേരിക്കയില്‍ വന്നു കഴിഞ്ഞപ്പോള്‍ എനിക്ക് ആദ്യം തോന്നിയ ഒരു വ്യത്യാസം ഇവിടുത്തെ കസ്റ്റമര്‍ സര്‍വീസ് ആണ് . ഏതു സാധനമായാലും, വിലപിടിപ്പുള്ളതോ, വലുപ്പമുള്ളതോ ഏതുമാകട്ടെ, നമുക്കു കടയില്‍ പോയി ആരുടെയും സഹായമില്ലാതെ വാങ്ങിക്കാം . അത് സംബന്ധിച്ച ഏതു സംശയങ്ങള്‍ക്കും ഒരു സൌജന്യ നമ്പര്‍ വിളിച്ചാല്‍ മതി. കാര്യമായ ആവശ്യങ്ങള്‍ ഒന്നും ഇല്ലാതിരുന്ന കാലത്ത് ഇതു വളരെ സൌകര്യമുള്ള ഒന്നായാണ് എനിക്ക് തോന്നിയിരുന്നത് .എന്നാല്‍ ഒരിക്കല്‍ ഇങ്ങനെ ഒരു നമ്പര്‍ വിളിക്കേണ്ടി വന്നപ്പോളാണ് യഥാര്‍ഥ പ്രശ്നങ്ങള്‍ മനസിലായത് .ഫോണിന്റെ മറുഭാഗത്ത് കംപ്യൂട്ടര്‍ ശബ്ദം നിര്‍ദേശങ്ങള്‍ നല്കികൊണ്ടേയിരിക്കും,
അതനുസരിച്ച് നാം ഫോണിന്റെ കീപാഡിലെ നമ്പരുകള്‍ കുത്തികൊണ്ടെയിരിക്കും. ചിലപ്പോള്‍ മണിക്കൂറുകളെടുക്കും ഒരു മനുഷ്യസ്വരം കേള്‍ക്കാന്‍.സ്പീക്കര്‍ ഫോണ്‍ കണ്ടുപിടിച്ചതുതന്നെ ഇതിനുവേണ്ടിയാണെന്ന് തോന്നിയിട്ടുണ്ട്,പലപ്പോഴും. മനുഷ്യന്റെ ക്ഷമ പരീക്ഷിക്കുന്ന ഇത്തരം സംവിധാനങ്ങളില്‍ മറ്റുള്ളവര്‍ക്കും അതൃപ്തി യുണ്ടെന്നറിയുന്നത് ആശ്വാസകരം തന്നെ. 'gethuman' എന്ന website ആണ് അതിന്റെ ഉദഹരണം . കമ്പിനികളുടെ കസ്റ്റമര്‍ സര്‍വീസ് മനുഷ്യരുമായി നേരിട്ടു സംസാരിക്കാന്‍ വേണ്ടിയുള്ള കീപാഡ് നമ്പെറുകളാണ് ഈ വെബ് സൈറ്റ് നല്കുന്നത്. ഫോണ്‍ നമ്പര്‍ ഡയല്‍ ചെയ്തു കപ്യുട്ടര്‍ നിര്‍ദ്ദേശങ്ങള്‍ക്ക് കാത്തുനിക്കാതെ ഈ നമ്പരുകള്‍ കീപാടില്‍ ഞെക്കിയാല്‍ നമുക്കു സമയം ലഭിക്കാം. കസ്റ്റമര്‍ സര്‍വീസ് സേവനങളെ നമുക്കു വിലയിരുത്തുവാനുള്ള അവസരവും ഇവര്‍ ഒരുക്കുന്നുണ്ട് . മറ്റൊരു ടോള്‍-ഫ്രീ നമ്പര്‍ വിളിക്കുന്നതിനുമുന്പേ സന്ദര്‍ശിച്ചു നോക്കൂ:
http://www.gethuman.com/
http://get2human.com/

അഭിപ്രായങ്ങളൊന്നുമില്ല:

Related Posts with Thumbnails