"വീട്ടമ്മമാര്‍ക്ക് വീട്ടിലിരുന്ന് മാസം ആയിരങ്ങള്‍ സമ്പാദിക്കാം!!!.വിശദവിവരങള്‍ക്ക് മറുപടി കവര്‍ സഹിതം അപേക്ഷിക്കുക ". മലയാള ദിനപത്രങളില്‍ സ്ഥിരം കാണാറുള്ള ഈ പരസ്യം ഒരിക്കലെങ്കിലും നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകും . സാമാന്യ ബുദ്ധിയുള്ള ആര്ക്കും ഒരു തമാശ യില്‍ കവിഞ്ഞ ഒന്നും ഇതിലുണ്ടാകില്ല എന്നൂഹിക്കാം. എന്റെ ധാരണകളെ അപ്പാടെ മാറ്റിമറിക്കുന്ന ഒരു വാര്‍ത്തയാണ് ലോക വനിതാദിനത്തില്‍ നാം കണ്ടത് .വീട്ടമ്മമാര്‍ക്ക്‍് സര്‍ക്കാര്‍ വേതനം നല്കണമത്രേ ! ഇലക്ഷന്‍ കാലമായതിനാല്‍ ഗവണ്‍മെന്റ്റ് അതങ്ങീകരിച്ചാലും അല്‍ഭുതപ്പെടാനില്ല.
എത്ര രൂപയാണോ ആവോ അവര്‍ പ്രതീക്ഷിക്കുന്നത് ? ഇന്നത്തെ കാലത്ത് മാന്യമായി ജീവിക്കണമെങ്കില്‍ ഒരു പതിനായിരം രൂപയെങ്കിലും വേണ്ടേ ? ലോകത്ത് ഇങ്ങനെ ഒരു ആവശ്യം ഉന്നയിക്കുവാനുള്ള ധൈര്യം മലയാള മങ്ക മാര്‍ക്കേ ഉണ്ടാകാനിടയുള്ളു . ഇവിടെആര്ക്കും പണിയുമില്ല, പണി ചെയ്യുന്നവന് കൂലികൊടുക്കാന്‍ പണവുമില്ല. അപ്പോഴാണ് വീട്ടിലിരിക്കുന്നവര്‍ക്ക് സൌജന്യ ശമ്പളം. ബലേ ഭേഷ്!!!!! ഈ പ്രസ്താവന നടത്തുന്ന സമയത്ത് എന്തെങ്കിലും പ്രയോജന പ്രദമായ കാര്യങ്ങള്‍ ചെയ്തിരുന്നെന്കില്‍ പറന്പില്‍ പുല്ലെന്കിലും കിളിര്ക്കാതിരിക്കുംമായിരുന്നു......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ