നാട്ടില്‍ തിരഞ്ഞെടുപ്പുകാലം ...... അതിനെ കുറിച്ചു ആലോചിക്കുമ്പോള്‍ തന്നെ പഴയ തിരഞ്ഞെടുപ്പുകള്‍ മനസ്സില്‍ വരുന്നു ... തത്സമയ ഫ്ലാഷ് ന്യൂസുകള്‍ക്കായി ദൂരദര്‍ശനും ആകാശവാണിയും ഒക്കെ മാറി മാറി നോക്കികൊണ്ടിരിക്കുന്ന കാലം. ഇടയ്ക്ക് ജനയുഗം പ്രസ്സില്‍ നിന്നുമുള്ള അനൌന്സുമെന്റുകള്‍. വൈകുന്നേരമകുമ്പൊഴെക്കു രാഷ്ട്രിയ പാര്ട്ടികളുടെ പ്രചാരണ വാഹങ്ങളിലെ ആര്‍പ്പുവിളികള്‍ ....... പേപ്പര്‍ ബാലറ്റുകള്‍ എണ്ണിത്തീരാന്‍ സമയമെടുക്കുന്നതുകൊണ്ട് ദൂരദര്‍ശനില്‍ പ്രത്യേക സിനിമകള്‍.... ഇതിനിടയില്‍ മാറിമറിയുന്ന ലീഡ് നിലകള്‍...... "ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ കൊല്ലം ലോക സഭ മണ്ഡലത്തില്‍ ........." എന്ന് തുടങ്ങുന്ന , ഗാംഭീര്യമുള്ള വാര്‍ത്തവായന ... അങ്ങനെ ആകെകൂടി ഒരു ആഘോഷകാലമാണ് തിരഞ്ഞെടുപ്പും പിന്നെ വോട്ടെണ്ണലും... വോട്ടെടുപ്പ് കഴിഞ്ഞ് ഫലത്തിനായി ഇത്രയും സമയം കാത്തിരിക്കുന്ന പതിവ് അന്നോന്നുമില്ല.ഇന്ന് അതെല്ലാം മാറിയിരിക്കുന്നു ... വോട്ടെണ്ണല്‍ തുടങ്ങി മണിക്കൂറുകള്ക്കുള്ളില്‍ ഫലം വരുന്നതുകൊണ്ടുതന്നെ ആവേശം തന്നെ കെട്ടുപോയിരിക്കുന്നു .... കാത്തിരുപ്പിന്റെ ആ സുഖമുണ്ടല്ലോ ... അതിനെ അപ്പാടെ പുതിയ സാങ്കേതിക വിദ്യകള്‍ ഇല്ലായ്മ ചെയ്തിരിക്കുന്നു.ലീഡ് മാറിമറിയുന്നതിന്റെ ഉദ്വേഗത്തെ അപ്പാടെ കശാപ്പ് ചെയ്തുകൊണ്ട്.... ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീനിന്റെ പാനല്‍ ഡിസ്പ്ലേ പോലും ഇന്നു ചാനലുകളില്‍ തത്സമയം കാണാം... ഒരു കാശിനും കൊള്ളാത്ത അറുബോറന്‍ വിശകലനങ്ങള്‍....മാസിലുപിടിച്ചുള്ള യാന്ത്രികമായ വാര്‍ത്ത വായനകള്‍....അങ്ങനെ നീണ്ടുപോകുന്നു ആ രസംകൊല്ലികള്‍.....ഒരു വട്ടം കൂടി ആ കാലത്തേക്ക് ഒന്നു പോകാന്‍ പറ്റിയിരുന്നെങ്കില്‍...... പുതുമയ്ക്ക് അന്യം നിന്നു പോകുന്ന മറ്റനേകം കാര്യങ്ങളുടെ കൂട്ടത്തില്‍ ഈ തിരഞ്ഞെടുപ്പും ......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ