ഓസ്ട്രേലിയ യില്‍ പഠിക്കാന്‍ പോയ ഒരു സുഹൃത്ത് എഴുത്ത് പോസ്റ്റ് ചെയ്യാന്‍ നഗരത്തില്‍ പോയി പോസ്റ്റ് ബോക്സ് കണ്ടുപിടിക്കാന്‍ ആകാതെ കുഴങ്ങിയ കഥ ഓര്‍ത്തുപോകുന്നു. കാരണം എന്തെന്നറിയെണ്ടേ? അവിടെ പോസ്റ്റ് ബോക്സിന്റെ നിറം ചെമപ്പല്ല, മഞ്ഞയാണ് . പോസ്റ്റ് ബോക്സ് -ന്റെ നിറം ചെമപ്പാണെന്ന ധാരണയില്‍ നഗരം ചുറ്റിയ അവന്‍ ഒറ്റയ്ക്കല്ല , നാമെല്ലാവരും ഒന്നല്ലങ്കില്‍ മറ്റൊന്നില്‍ മുന്‍വിധികള്‍ വച്ചു പുലര്ത്തുന്നവരാണ്. അത് പലപ്പോഴും നമ്മെ യാഥാര്ഥ്യത്തില്‍ നിന്നകറ്റുന്നു.ബ്രിട്ടനിലെ ഒരു ടി.വി ഷോ യില്‍ പാടാന്‍ വന്ന 47 കാരി മുന്‍വിധി കളെക്കുറിച്ച് നമ്മെ വീണ്ടും ചില പാഠങ്ങള്‍ പഠിപ്പിക്കുന്നു. തുടക്കത്തില്‍ സദസ്യരും വിധി്കര്ത്ത്താക്കളും ഒന്നുപോലെ പുഛ്ചിച്ച് പരിഹസിച്ച അവരെ , ഗാനം ആലപിച്ചു തുടങ്ങിയപ്പോള്‍ അമ്പരപ്പോടെ യാണ് ജനം ഏറ്റുവാങ്ങിയത് .ഈ വാരത്തില്‍ യൂടുബിലെ ഏറ്റവും പ്രശസ്തമായ ഈ വീഡിയോ നിങ്ങളെ അമ്പരപ്പെടുത്താതിരിക്കില്ല.
http://www.youtube.com/watch?v=9lp0IWv8QZY
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ