2009, ഏപ്രിൽ 25, ശനിയാഴ്‌ച

ഒബാമയുടെ 100 ദിനങ്ങള്‍ : ഒരവലോകനം

[ epathram-ല്‍ പ്രസിദ്ധികരിക്കാന്‍ നല്കിയത് : http://www.epathram.com/cj/2009/04/blog-post_26.shtml ]
താരതമ്യം ചെയ്യപ്പെടുക എന്നത് ആരിലും അസ്വസ്ഥത ജനിപ്പിക്കുന്ന ഒരു കാര്യമാണ് .അമേരിക്കന്‍ പ്രസിഡെന്റ്റുമാര്‍ക്ക് ആദ്യ നൂറു ദിവസങ്ങള്‍ ഒരു പേടി സ്വപ്നമായി മാറുന്നതും അതുകൊണ്ടുതന്നെ .പുതിയ ഭരണത്തിന്റെ നേട്ടങ്ങളും കോട്ടങ്ങളും തലനാരിഴയമുറിച്ച്, ഇത്രയും താരതമ്യ പഠനത്തിന്‌ വിധേയമാക്കുന്ന മറ്റൊരു കാലയളവില്ല.1930-ല്‍ 'ഗ്രേറ്റ്‌ ടിപ്രഷന്‍'' സമയത്തു അധികാരത്തിലെത്തിയ രൂസ്-വെല്‍റ്റ് (FDR) ആണ് '100 ദിവസം' എന്ന മാനദണ്ഡം ആദ്യമായി കൊണ്ടുവരുന്നത്. അവിടെനിന്നിങോട്ട് മാധ്യമങള്‍ അതിനെ തോളിലേറ്റുകയായിരുന്നു.വെറും നൂറു ദിവസ പ്രവര്‍ത്തനങ്ങള്‍ മുന്നില്‍വച്ചു ഭാവി പ്രവര്‍ത്തനങളെ വിലയിരുത്തുന്നത് സാമാന്യ ബുദ്ധിക്ക് നിരക്കുന്നതാണോ എന്ന ചോദ്യം നിലനില്‍ക്കുമ്പോഴും ഒട്ടേറെ പ്രതീക്ഷകളുണര്‍ത്തി അധികാരത്തിലെത്തിയ ഒബാമയുടെ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് പരിശോധിക്കുന്നത് രസകരമായിരിക്കും.
തന്റെ ആശയങ്ങള്‍ പെട്ടന്ന് മനസ്സിലാക്കുവാനും അവയെ കാര്യക്ഷമമായി നടപ്പിലാക്കുവാനും കഴിവുള്ള ഒരു ഉദ്യോഗസ്ഥ വൃന്ദത്തെ തിരഞ്ഞെടുക്കുക എന്നത് ഏതൊരു പ്രസിടെന്റിന്റെയും പ്രാഥമിക ചുമലതയാണ്.സര്‍വസമ്മതരായ വ്യക്തികളെ ഭരണ കൂടത്തിന്റെ ഭാഗഭാക്കാക്കുന്നതില്‍ ഒബാമയുടെ പരിശ്രമം ഏറെക്കുറെ ഫലപ്രാപ്തിയിലെത്തിയെന്നു വേണം കരുതാന്‍. സുതാര്യമായ ചര്‍ച്ചകളും പരസ്യമായ അഭിപ്രായ പ്രകടങ്ങളും ഇക്കാര്യത്തില്‍ ഉണ്ടായിരുന്നു . വിവാദച്ചുഴ്ചിയില്‍ പെട്ട ബില്‍ റിച്ചാര്‍ഡ്സണ്‍-നെ പോലെയുള്ള പാര്‍ട്ടിയിലെ ഉന്നതരെ പ്പോലും മാറ്റിനിര്ത്തുവാനുള്ള ഒബാമയുടെ തീരുമാനം ഏറെ പ്രശംസ പിടിച്ചു പറ്റി. മറ്റുപല പ്രകാരത്തിലും മികച്ച ജനപ്രിയ ഭരണം കാഴ്ച്ച വച്ച ക്ലിന്റണ്‍-നു പോലും ഇത്ര വേഗത്തില്‍ കാര്യക്ഷമമായ ഒരു ക്യാബിനറ്റ് സംവിധാനം ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല എന്നത് ശ്രദ്ധേയമായ കാര്യമാണ്.മറ്റൊരു തരത്തില്‍ ചിന്തിച്ചാല്‍ നിയുക്ത പ്രസിടെന്റിനു , കൂടുതല്‍ അധികാരങ്ങള്‍ നല്കുന്ന (ബുഷ് ഭരണകൂടം നടപ്പിലാക്കിയ )പുതിയ നിയമത്തിന്റെ ഗുണഫലങ്ങള്‍ ഒബാമ സമര്‍ത്ഥമായി തന്നെ ഉപയോഗിച്ചു.
ഉഭയ കക്ഷി സമന്വയത്തോടെ അമേരിക്ക നേരിടുന്ന പ്രശ്നങ്ങള്‍ ക്ക് പരിഹാരം കാണുക എന്നത് പ്രചാരണ വേളയില്‍ത്തന്നെ അദ്ദേഹം മുന്നോട്ടുവച്ച ആശയമാണ് . ക്യാബിനറ്റില്‍ ചില റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരെ ഉള്‍പെടുത്താന്‍ ശ്രമം നടത്തിയതും , പുതിയ സ്റ്റിമുലുസ് പ്ലാനിനു റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നു കൂടുതല്‍ പിന്തുണ നേടാന്‍ നടത്തിയ ശ്രമവും ഫലപ്രാപ്തിയില്‍ എത്തി കണ്ടില്ല.അഭിപ്രായ സമന്വയമുണ്ടാകാത്തതില്‍ അദ്ദേഹത്തെ മാത്രം കുറ്റപ്പെടുത്തുന്നത് നീതിയുക്തമാവില്ല എങ്കിലും മറ്റു നേതാക്കളില്‍ നിന്ന് വ്യത്യസ്തമായി അദ്ദേഹത്തിനൊന്നും ചെയ്യാന്‍ സാധിച്ചില്ല എന്നത് പ്രസ്താവ്യമാണ് . തിരഞ്ഞെടുപ്പില്‍ ചൂടോടെ ചര്‍ച്ച ചെയ്യപ്പെട്ട മറ്റു പ്രധാന വിഷയങ്ങളും അവയില്‍ കഴിഞ്ഞ നൂറു ദിവസഭരണം മൂലമുണ്ടായ പുരോഗതിയും വളരെ ചുരുക്കത്തില്‍ ചുവടെ ചേര്‍ക്കുന്നു.
സാമ്പത്തികരംഗം
ലോകത്തെ ആകെ ഗ്രസിച്ചിരിക്കുന്ന മാന്ദ്യത്തെ അതിജീവിക്കാന്‍ ഉതകുന്ന ,തിടുക്കത്തിലും കാര്യക്ഷമവുമായ നടപടി ക്രമങ്ങളാണ്‌ ഒബാമയില്‍ നിന്നു എല്ലാവരും പ്രതീക്ഷിക്കുന്നത് . പണ്ടൊരിക്കല്‍ അമേരിക്കയെ ഗ്രസിച്ച ' ഗ്രേറ്റ്‌ ടിപ്രഷന്‍' സമര്‍ഥമായി അതിജീവിച്ച FDR- ന്റെ ചെയ്തികളുമായി ഒബാമയെ താരതമ്യം ചെയ്യുന്നതിന്റെ യുക്തി അതാണ് .അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക വ്യയ ബില്ലാണ് ഒബാമരൂപകല്പനചെയ്തിരിക്കുന്നത്. അമേരിക്കയില്‍ തകര്‍ന്നുകിടക്കുന്ന ക്രെഡിറ്റ് സംവിധാനം പുനര്നിര്‍മ്മിക്കുവാനും ,ധനകാര്യ സ്ഥാപങ്ങള്‍ക്ക് പരസ്പര വിശ്വാസം വീണ്ടെടുക്കാനും ഉതകുന്ന ഒട്ടനവധി നിര്ദ്ദേശങ്ങള്‍ ബില്ലിലുണ്ട്.അമേരിക്കയെ തകര്‍ച്ചയിലേക്ക് നയിച്ച സബ്പ്രൈം, ഭവന പ്രതിസന്ധികള്‍ സൂക്ഷ്മമായി പഠിച്ച് പരിഹാരങ്ങള്‍ കണ്ടെത്താന്‍ ഭരണകുടം ശ്രമിക്കുനുണ്ട് . തകര്‍ച്ച നേരിടുന്ന ഓട്ടോ വ്യവസായ പുനരുദ്ദാരണത്തിന് തുടക്കം കുറിക്കുവാനും ആദ്യ 100 ദിവങ്ങള്ക്കുള്ളില്‍ ഒബാമയ്ക്കായി.
ഹെല്‍ത്ത്‌ കെയര്‍
അമേരിക്കന്‍ ജനതയെ ഇന്‍ഷുറന്‍സ് സര്വ്ധിപത്യത്തില്‍ നിന്നു മോചിപ്പിക്കുക എന്നത് ഒബാമയുടെ പ്രഖ്യാപിത ലക്ഷ്യമായിരുന്നു .ഇന്‍ഷുറന്‍സ് ഇല്ലാത്ത 4 മില്ല്യണിലധികം കുട്ടികള്‍ക്ക് പ്രയോജന പ്പെടുന്ന ചില നിര്‍ദ്ദേശങള്‍ നടപ്പിലാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു .ഒട്ടേറെ മാരക രോഗങ്ങള്‍ക്ക് പ്രതിവിധി യുണ്ടാക്കുമെന്നു കരുതപ്പെടുന്ന സ്റ്റെം സെല്‍ ഗവേഷണത്തിനു , കണ്‍സര്‍വേറ്റുകളുടെ കടുത്ത എതിര്‍പ്പിനെ അവഗണിച്ച് കൊണ്ടു,പച്ചക്കൊടി കാണിക്കാനും അദ്ദേഹത്തിനായി .വിമുക്ത ഭടന്മാരുടെ ആരോഗ്യ പരിരക്ഷ കൂടുതല്‍ കര്യക്ഷമാക്കുവാന്‍ വേണ്ടിയുള്ള പദ്ധതികള്‍ക്കു തുടക്കം കുറിക്കുവാനും ആദ്യ നൂറുദിവസത്തിനുള്ളില്‍ ഒബാമയ്ക്കായി .
വിദ്യാഭ്യാസരംഗം
വിദ്യാഭ്യാസരംഗത്ത് അമേരിക്കന്‍ കുട്ടികള്‍ വളരെയധികം പിന്നോക്കം പോകുന്നു വെന്ന ആക്ഷേപം മുന്നിര്ത്തിയാണു ഈ രംഗത്തെ പല പരിഷ്കാരങ്ങല്ക്കും അദ്ദേഹം രൂപം കൊടുത്തിരിക്കുന്നത് .പ്രൈമറി സ്കൂള്‍ തലത്തില്‍ അടിസ്ഥാന സൌകര്യങ്ങള്‍ ഉയര്‍ത്തുന്നത് മുതല്‍ ഉന്നത സര്‍വകലാശാലകളിലെ ഗവേഷണ ഫണ്ടുകള്‍ വര്ധിപ്പിക്കുന്നതുവരെയുള്ളവിലുപമായ നിര്‍ദ്ദേശങ ലാണ് അതിലുള്ളത് .സ്കൂള്‍ അധ്ദ്യാപകരുടെ വേതനം ഉയര്‍ത്തി കൂടുതല്‍ പ്രതിഭകളെ ഈ മേഖലയിലേക്ക് ആകര്ഷിക്കുവാനുള്ള പ്ലാനുകളും ബില്യണ്‍ ഡോളര്‍ ചിലവാക്കുന്ന ഈ സംഹിതയിലുണ്ട്.
ഊര്ജ്ജരംഗം
എണ്ണ വ്യാപാര ത്തെ അമിതമായി ആശ്രയിക്കുന്നത് അമേരിക്കന്‍ സമ്പത്ത് രംഗത്തിന് ഗുണകരമാവില്ല എന്ന തിരിച്ചറിവാണ്‌ മാറ്റ് ഊര്ജ്ജ മേഖലകളെ ചൂഷണം ചെയ്യാന്‍ ഒബാമയെ പ്രേരിപ്പിച്ചത് . ആഗോള തലത്തില്‍ എണ്ണ വില കുറഞ്ഞത് ഈ നീക്കങ്ങളുടെ ആക്കം കുറച്ചുവെങ്കിലും സമഗ്രമായ ഒരു ഉ‌ര്‍ജ്ജനയം മുന്നോട്ടുവയ്ക്കാന്‍ അദ്ദേഹത്തിനായി .ക്ലീന്‍ കോള്‍, വിണ്ട് മില്‍ ,ഹൈബ്രിഡ് വാഹനങ്ങള്‍ തുടങ്ങിയ നൂതന സാങ്കേതിക വിദ്യക്കും പുതിയ പദ്ധതിയില്‍ പ്രോത്സാഹനം ലഭിക്കും .

സൈനീകവും ആഭ്യന്തര സുരക്ഷയും
ഒബാമയെ അധികാരത്തിലെത്തിച്ച ഒരു പ്രധാന ഘടകംഇറാഖ് യുദ്ധമായിരുന്നു .അതുകൊണ്ട് തന്നെ ഇറാഖ് സേനാപിന്മാറ്റ തീരുമാനത്തിനു വലിയ ജന ശ്രദ്ധനേടി.2012- ല്‍ മാത്രമേ പിന്മാറ്റം പുര്ണമാവുകയുള്ളൂ എങ്കിലും അതിനുള്ള തുടക്കം പോലും അമേരിക്കന്‍ ജനതയ്ക്ക് ആശ്വാസം ആയിരുന്നു. അഫ്ഗാന്‍ യുദ്ധത്തിന്റെ ഗതി പുനര്‍ നിര്ണ്ണയിച്ചതൂം എടുത്തു പറയത്തക്കതാണ് . ഗോണ്ടാനാമോ യുദ്ധത്തടങ്കല്‍ ഒഴിപ്പിക്കുവാനുള്ള തീരുമാനവും ആദ്യ 100 ദിവസത്തിനുള്ളില്‍ വന്നു എന്നുള്ളത് ഒബാമ വാക്കുപാലിക്കുന്നു എന്നതിന്റെ തെളിവായി നിരീക്ഷകര്‍ വിലയിരുത്തുന്നു .തീവ്രവാദികളെന്നു സംശയിക്കുന്നവരോട് , വാട്ടര്‍ ബോര്‍ഡിംഗ് പോലെയുള്ള ,മനുഷ്യത്വ രഹിതമായ രീതികള്‍ ഒഴിവാക്കണം എന്ന നിര്ദ്ദേശവും ഏരെ സ്വാഗതാര്‍ഹമാണ് .
വിദേശകാര്യരംഗം
നയതന്ത്ര ബന്ധങ്ങള്‍ക്ക് വളരെയധികം പ്രാധാന്യമുള്ള ഒരു പശ്ചാത്തലത്തിലാണ് ഒബാമ അധികരത്തിലെത്തുന്നത്.ഉത്തര കൊറിയ മിസൈല്‍ പരീക്ഷണം നടത്തിയപ്പോഴും ,സോമാലിയന്‍ കടല്‍ കൊള്ളക്കാര്‍ അമേരിക്കന്‍ കപ്പലുകളെ തുടരെത്തുടരെ ആക്രമിച്ചപ്പോഴും ഭരണകുടം സ്വീകരിച്ച നിലപാട് പക്വതയുള്ളതായിരുന്നുവെന്നു നിരീക്ഷകര്‍ വിലയിരുത്തുന്നു.അയല്‍രാജ്യങ്ങളായ മെക്സിക്കൊയും ക്യൂബയുമായും പുതിയ നയതന്രബന്ധാത്തിനു ഒബാമ തയ്യാറെടുക്കുന്നതായും റിപ്പോര്ട്ടുണ്ട്.
സുതാര്യത
ഒബാമ മുന്നോട്ടു വച്ച മറ്റൊരു പ്രസക്തമായ ആശയമായിരുന്നു ഭരണ സുതാര്യത . ലോബിയിസ്റ്റുകള്‍ക്കും പ്രത്യേക താത്പര്യ വൃന്ദങള്‍ക്കൂം വൈറ്റ് ഹൌസേനെ സ്വധിനിക്കുന്നതിനു ഒട്ടേറെ നിയന്ത്രനങ്ങള്‍ അദ്ദേഹം കൊണ്ടുവന്നു .AIG -പോലെയുള്ള കമ്പനികള്‍ വമ്പന്‍ ബോണസ്സുകള്‍കൈപ്പറ്റുന്നതിനെത്തിരെയുള്ള കടുത്ത നിലപാടും ഒബാമയെ ജനപ്രിയനാക്കി. ഗവണ്മെന്റ് ചിലവാക്കുന്ന ഓരോ ഡോളറും എന്ത് ചെയ്യപ്പെടുന്നുവെന്ന് സാധാരണക്കാര്‍ക്ക് മനസിലാക്കുവാന്‍ പ്രത്യേക സംവിധാനം അദ്ദേഹം കൊണ്ടുവന്നു .ഇക്കണൊമിക് സ്റ്റിമുലുസ് പ്ലാന്‍ ന്റെ ഗുണവശങ്ങള്‍ ജനങള്‍ക്ക് മനസിലാക്കികൊടുക്കാന്‍ അദ്ദേഹം അമെരിക്കയിലുടനീളം സഞ്ചരിച്ചു .
അപ്രൂവല്‍ റേറ്റിംഗൂം ജനപ്രിതിയും
ആദ്യ നൂര് ദിവസങ്ങളില്‍ ഒബാമ യുടെ അപ്രൂവല്‍ റേറ്റിംഗ് 62-68% ഇടയിലാണ് . ഇതേ കാലയളവില്‍ ക്ലിന്റന്റെ തു 55% വും ബുഷിന്റെത് 68% ആയിരുന്നുവെന്നുള്ളതു രസകരമായ ഒരു യാഥാര്ഥൃമാണു.ഏറ്റവുമ് ഒടുവില്‍ പുറത്തുവന്ന അഭിപ്രായ സര്‍വേയിലും ഭുരിപക്ഷം ജനങളും ഒബാമയില്‍ വിശ്വാസമാര്പ്പിക്കുന്നവരാണ്. രാജ്യം അതിന്റെ ശരിയായ പാതയില്‍ തന്നെയാണെന്നു 78% സാധാരണക്കാരും ചിന്തിക്കുന്നു.തൊഴിലില്ലയ്മയും അനുബന്ധ വ്യാകുലതകളും ദിനം പ്രതി വര്ധ്ധിക്കുംപോഴും ഒബാമയില്‍ വിശ്വാസമാര്പ്പിക്കുന്നത് അദ്ദേഹതിന്റ്റെ വ്യക്തിപ്രഭാവം ഒന്നുകൊണ്ടു മാത്രമാണ് . ഒരു നല്ല നേതാവിന് വേണ്ട ഗുണങ്ങളും അത് തെളിയിക്കുവാനുള്ള സാഹചര്യങ്ങളും അദ്ദേഹത്തിനുണ്ടെന്നു മുതിര്ന്ന പല നിരിക്ഷകരും വിലയിരുത്തുന്നു .
വാലറ്റക്കുറിപ്പുകള്‍ :
വ്യക്തിജീവിതം
പൊതു ജീവിതത്തില്‍ മാത്രമല്ല ,തന്റെ വ്യക്തിജീവിതത്തിലും ഒബാമ വാക്കുകള്‍ പാലിക്കുന്നുണ്ട്. ഔദ്ദ്യോഗിക തിരക്കുകള്‍ക്കിടയിലും അദ്ദേഹം ഒരു നല്ല കുടുംബ നാഥനാണെന്ന് നമുക്കറിയാം. തിരഞ്ഞെടുപ്പ് ജയിച്ചാല്‍ മക്കള്‍ ക്ക് വാഗ്ദാനം നല്‍കിയിരുന്ന നായക്കുട്ടിയെ വാങ്ങികൊടുക്കുന്നതിലും ഒബാമ കൃത്യതകാട്ടി.
ഇന്ത്യക്കാരും ഒബാമയും
ഇമ്മിഗ്രേഷന്‍ നയങ്ങള്‍ കര്‍ക്കശമാക്കുമോയെന്ന്തു നാമെല്ലാവരും ഉറ്റുനൊക്കികൊണ്ടിരുന്ന ഒരു വസ്തുതയാണ് .. സ്റ്റിമുലുസ് പണം കൈപ്പറ്റുന്ന കമ്പനികള്‍ക്ക് H1B വിസ ക്കാരെ നിയമിക്കുന്നതില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രനങ്ങള്‍ ഒഴിച്ചാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ നയങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല . അതാകട്ടെ ഇന്ത്യക്കാരിലുണ്ടാക്കുന്ന ആഘാതം നാമമാത്രവും.
വാഗ്മിയായ ഒബാമ
ഒബാമയുടെ പ്രസംഗങള്‍ കേട്ട് അത്ഭുത പ്പെടാത്തവര്‍ ഉണ്ടാകില്ല. എത്ര മനോഹരമായാണ് അദ്ദേഹം വാക്കുകള്‍ കൊണ്ടു ചിത്രം വരക്കുന്നത്.മുന്‍കൂട്ടി എഴുതി ത്തയ്യാറാക്കാതെ ഇങ്ങേ നെ പ്രസംങിക്കുന്നതെങനെ എന്ന ജനങളുടെ ആശ്ചര്യത്തിനും 100 ദിവസത്തിനുള്ളില്‍ അറുതിയായിരിക്കുന്നു. പ്രസംഗങള്‍ നോക്കി വായിക്കുവാന്‍ ഉപയോഗിക്കുന്ന ടെലിപ്രൊമ്ടെര്‍ സംവിധാനത്തിന്റെ അടിമയാണദ്ദേഹമെന്ന് വൈറ്റ് ഹൌസിലെ മാധ്യമ പ്രധിനിധികള്‍ പറയുന്നു. അതുകൊണ്ടുതന്നെ 'ടെലിപ്രൊമ്ടെര്‍ പ്രസിഡണ്ട്‌' എന്നാണ് അദ്ദേഹത്തിന്റെ ചെല്ലപ്പേര് .

2 അഭിപ്രായങ്ങൾ:

Manoj മനോജ് പറഞ്ഞു...

"തിരഞ്ഞെടുപ്പ് ജയിച്ചാല്‍ മക്കള്‍ ക്ക് വാഗ്ദാനം നല്‍കിയിരുന്ന നായക്കുട്ടിയെ വാങ്ങികൊടുക്കുന്നതിലും ഒബാമ കൃത്യതകാട്ടി."
ആ പട്ടി കുട്ടി ഒരു “ഓര്‍ഫനേജില്‍” നിന്നും ആയിരിക്കും എന്ന് കൂടി അദ്ദേഹം പറഞ്ഞിരുന്നു. പക്ഷേ പുതിയ വാട്ടര്‍ ഡോഗ് എവിടെ നിന്നുമാണ്?

ഒബാമയുടെ സ്റ്റൈല്‍ ഓഫ് പ്രസന്റേഷന്‍, ദീര്‍ഘ വീക്ഷണം എല്ലാം ഗംഭീരം തന്നെ.

പക്ഷേ 85ആം ദിവസം അദ്ദേഹം നടത്തിയ പ്രസംഗം.. 85 ദിവസം കൊണ്ട് അമേരിക്കന്‍ സാമ്പത്തിക രംഗം തിരിച്ച് കയറി എന്നുള്ളത്!!! വിശ്വസിക്കുവാന്‍ ഇത്തിരി കടുപ്പം... തൊഴിലില്ലായ്മ 8.5%വും കടന്ന് പോകുമ്പോഴും, റീട്ടെയില്‍ സെയിത്സ് താഴേയ്ക്ക് തന്നെ പോകുമ്പൊഴും.... ജനപ്രിതി % കുറയാതിരിക്കുവാന്‍ വേണ്ടിയാണോ????

എങ്കിലും പ്രതീക്ഷയ്ക്ക് വകയുണ്ട്. ജി.എം. തിങ്കളാഴ്ച തങ്ങളുടെ പുതിയ പദ്ധതി വെളിപ്പെടുത്തുമെന്ന് പറഞ്ഞിരിക്കുന്നു. ജി.എം. ബാങ്ക് റെപ്സി ഫയല്‍ ചെയ്താല്‍!! തൊഴിലില്ലായ്മ % എവിടെ ചെന്ന് നില്‍ക്കും.

റിസര്‍ച്ച് മേഖലയില്‍ 2 വര്‍ഷത്തിനകം ബില്ല്യണ്‍ കണക്കിന് ഡോളറാണ് ചെലവഴിക്കുവാന്‍ പോകുന്നത്. എന്നിരുന്നാലും ആള്‍ട്ര്നേറ്റിവ് എനര്‍ജി വരുന്നത് മൂലം ഉണ്ടാകാവുന്ന വില വര്‍ദ്ധനവ് അമേരിക്കന്‍ ജനതയ്ക്ക് താങ്ങുവാന്‍ കഴിയുമോ എന്ന് കണ്ടറിയെണ്ടിയിരിക്കുന്നു.

unnama പറഞ്ഞു...

ഒബാമയുടെ നായ അനാഥശാലയില്‍ നിന്നല്ല. അമേരിക്കന്‍ സെനറ്ററും കെന്നഡിയുടെ സഹോദരനുമായ ടെഡ് കെന്നഡി സമ്മാനമായി നല്‍കിയതാണ്.
ഗൌരവമേറിയ വായനയ്ക്കൂ നന്ദി.....

Related Posts with Thumbnails