2009, മേയ് 16, ശനിയാഴ്‌ച

കോപ്രായങ്ങള്‍ തല്‍സമയം

തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ ആപ്പപ്പോള്‍ അറിയാന്‍ ഇന്‍റര്‍നെറ്റില്‍ പരതുകയായിരുന്നു ഇന്നലെ രാത്രി. ഓണ്‍ലൈന്‍ കാണാന്‍ കഴിയുന്ന ചില മലയാളം ചാനലുകള്‍ ഇല്ലാതായതോടെ തത്സമയം വാര്‍ത്തകള്‍ കാണാനും വിശകലങ്ങള്‍ ആസ്വദിക്കാനുമുള്ള അവസരം ഇല്ലാതാകുമെന്ന് കരുതിയതാണ് . പക്ഷെ ഭാഗ്യമോ നിര്‍ഭാഗ്യമോ എന്നറിയില്ല , ഇന്ത്യവിഷന്‍ നും മനോരമ ന്യൂസ് ചാനലും കാണാന്‍ അവസരം ഒരുങ്ങി. തല്‍സമയ വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നതില്‍ മലയാളം ചാനലുകള്‍ക്കുള്ള കഴിവില്ലായ്മ വിളിച്ചോതുന്നതായിരുന്നു അത്.ഇത്രയധികം അനുഭവസമ്പത്തുള്ള വര്‍ക്കു പിഴച്ചതെവിടെയാണ്? ഇതില്‍ ഇന്ത്യവിഷന്‍ പ്രകടനം വളരെ ദയനീയമെന്നു പറയാതെവയ്യ. മയിലെണ്ണ വില്പനക്കാരെ പോലും തോല്പിക്കുന്ന രീതിയിലാണു വാര്‍ത്തകള്‍ അവതരിപ്പിക്കപ്പെട്ടത് . വായില്‍ വന്ന കാര്യങ്ങള്‍ അലരിക്കൂവിയ അദ്ദേഹം പറഞ്ഞതെന്തോക്കെയാണെന്നു ആര്ക്കും നിശ്ചയമില്ല . വാര്‍ത്തകള്‍ ചോടോടെയാണ് ജനങ്ങളില്‍ എത്തിക്കുന്നത് എന്ന പ്രതീതി വരുത്താന്‍ വേണ്ടി ന്യൂസ് ഡെസ്കില്‍ നിന്നാണ് അവര്‍ പരിപാടി തുടങ്ങിയത് .വാര്‍ത്തയുടെ ചൂടും ചൂരും നിലനിര്‍ത്താന്‍ വാര്ത്തവായനയ്ക്കിടയില്‍ വേദിയില്‍ വാര്‍ത്ത‍ സ്വരൂപിക്കുന്ന മറ്റു മാധ്യമപ്രവര്‍ത്തകരെ കൂടി കാണിക്കുന്ന രീതി ചില വിദേശ ചാനലുകളില്‍ നിന്നു കടം കൊണ്ടതാകം അതാകട്ടെ വളരെ അരോചകവും . സ്യൂട്ടും കോട്ടുമണിഞു ഒരാള്‍ ഇരിക്കുന്നു അതിനുപുറകില്‍ മീന്‍ ചന്തയെ ഓര്‍മ്മിപ്പിക്കുന്ന വിധത്തില്‍ കുറെപ്പേര്‍ പുറം തിരിഞ്ഞു നില്ക്കുന്നു , വാര്‍ത്തകള്‍ അടങിയ പേപ്പറുകള്‍ വായനക്കാരില്‍ എത്തിക്കുന്നു അദ്ദേഹം ആവേശം മൂത്ത് എന്തൊക്കെയോ പുലമ്പുന്നു. ഇതിനിടയില്‍ മറ്റു ചാനലുകളെ വാര്‍ത്ത‍ എന്ന് പറഞ്ഞു ഒരാള്‍ ഒരു വലിയ മോണിട്ടറിനു മുന്പിലിരുന്നു എന്തൊക്കെയോ പറയുന്നു. അതില്‍ ഒരാളാകട്ടെ ക്യാമറയിലേക്ക് നോക്കാറേയില്ല. എന്തിനാണു ഇത്ര ആവേശം ? ആര്‍ക്കാണ്‌ ഇത്ര ആകാംക്ഷ ? രണ്ടു മണിക്കൂര്‍ കൊണ്ടു എല്ലാം അവസാനിക്കുന്നത്‌ കുണ്ട് ആകാം ഈ കോപ്രായങ്ങള്‍ അവര്‍ നടത്തിയത് . മലയാളം ചാനലുകള്‍ ഇനിയും വളരേണ്ടിയിരിക്കുന്നു .. മറ്റൊരു സ്ഥലത്തെ സക്സസ്സ് ഫോര്‍മുല അതെ പടി അനുകരിക്കുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. തല്‍സമയ വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നതിലുള്ള ബുദ്ധിമുട്ടിനെ ലഘൂകരിച്ചു കാണുകയല്ല മറിച്ച് അപക്വമായ ചില അവതരണ ശൈലികള്‍ വാര്‍ത്തയുടെ ആത്മാവിനെ തന്നെ കൊല്ലുന്നതിന്റെ ചില സുചനകള്‍ പരിശോധിക്കുകയാണ്. മനോരമ ന്യൂസ് ഇക്കാര്യത്തില്‍ ഭേദപ്പെട്ട നിലവാരം പുലര്‍ത്തി. ആര്ക്കും അമിതാവേശമില്ല.. കാര്യങ്ങള്‍ക്കെല്ലാം ഒരു അടുക്കും ചിട്ടയുമുണ്ട് . ചോദ്യങ്ങള്‍ ചിലത് ആസ്ഥാനത്തായിരുന്നു എങ്കിലും അത് ക്ഷമിക്കാവുന്ന കാര്യമാണ്. മറ്റൊരു പ്രധാനകാര്യം സംസാരമര്യാദയാണ്. ബ്രെയ്ക്കിംഗ് ന്യൂസിനുവേണ്ടി സംസാരത്തിനിടയ്ക്കു കേറുമ്പോള്‍ അവതാരകര്‍ കുറചുകൂടി മാന്യത പുലര്‍ത്തണം . സീരിയല്‍ സംസ്കാരത്തില്‍ നിന്നു മലയാളികളെ രക്ഷിച്ച ന്യൂസ് ചാനല്‍ സംരഭങ്ങള്‍ക്ക് അടുത്ത പരിവര്‍ത്തനത്തിനു സമയമായി എന്ന് തോന്നുന്നു . മറ്റുള്ളവയെഅന്തമായി അനുകരിക്കുന്നതിനു പകരം , കുറഞ്ഞപക്ഷം അവയെ മലയാളിക്കും മലയാളത്തിനും ചേരുന്ന രീതിയില് മാറ്റിയെടുക്കാനുള്ള സാമാന്യ ബുദ്ധ്ധിയെങ്കിലും അണിയറ പ്രവര്‍ത്തകര്‍ കാണിക്കണം .
Related Posts with Thumbnails