ഒബാമയുടെ “Audacity Of Hope” എന്ന പുസ്തകം എന്റെ വായനയിലാണ്. വളരെ രസകരമായ ചിലതു വായിക്കാനിടയായതുകൊണ്ടാണു വായന മുഴുവിക്കും മുന്‍പേ അതിനെ കുറിച്ചു എഴുതാന്‍ ഒരുങുന്നത്. സെനറ്ററായിരിക്കെ താന്‍ ഗൂഗിള്‍ സന്ദര്‍ശിച്ച കാര്യങള്‍ വളരെ സരസമായി അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ അനുവര്‍ത്തിച്ചു പോരുന്ന സംവരണ സമ്പ്രദായംസാമാന്യ നീതിക്കെതിരാണ് എന്ന ഒരു സംവാദം അടുത്തിടെ നടത്തിയതുകൊണ്ടാകാം ഈ ഭാഗത്തിനു ഇത്ര പ്രത്യേകത തോന്നിയത്. ഗൂഗിളില്‍ പുതിയ എന്‍ജിനിയറിംഗ് ടീം ചേരുന്നതിനോടനുബന്ധിച്ചുള്ള ഒരു ചടങില്‍ പങ്കെടുക്കാന്‍ ഭാഗ്യം ലഭിച്ചതായി ഒബാമ പറയുന്നു.അമേരിക്കയിലെ ഉന്നതമായ യൂണിവേഴ് സിറ്റികളില്‍ നിന്നുള്ള പ്രഗല്‍ഭരായ വിദ്യാര്‍ത്ഥികള്‍ തങളുടെ ആഗ്രഹങളും ഹോബികളുമൊക്കെ പറഞ് ഹ്രസ്വമായി സ്വയം പരിചയപ്പെടുത്തി. കൌതുകത്തോടെ എല്ലാം കണ്ടുകൊണ്ടിരുന്ന ഒബാമയില്‍ പതിഞതു മറ്റൊരു കണക്കായിരുന്നു. ആക്കൂട്ടത്തില്‍ അമേരിക്കന്‍ പ്രാതിനിധ്യം നന്നെ കുറവ്. ഇന്ത്യന്‍-ചൈനീസ് വംശജര്‍ ആധിപത്യം നിലനിര്‍ത്തിയ അവയില്‍ ഒരൊറ്റ കറുത്ത വര്‍ഗ്ഗക്കാരന്‍ പോലുമുണ്ടായിരുന്നില്ല!. ഗൂഗിള്‍ മേധാവികളുമായി ഇതിനെ കുറിച്ച് സംസാരിച്ച അദ്ദേഹത്തിനു ആശ്വാസകരമായ ഒരു മറുപടി കിട്ടി. അടുത്ത തവണ മുതല്‍ എഴുതാനും വായിക്കാനും കഷ്ടി അറിയാവുന്ന കറുത്തവര്‍ഗ്ഗക്കാരെ ഉന്നത സ്ഥാനങളില്‍ നിയമിക്കാമെന്നായിരുന്നില്ല അത്. മറിച്ച് പ്രൈമറി സ്കൂളുകളിലും ഹൈസ്ക്കൂളുകളിലും പാവപ്പെട്ട കറുത്ത വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ കൂടുതല്‍ പ്രോത്സാഹനവും സ്കോളര്‍ഷിപ്പുകളും നല്‍കുമെന്നായിരുന്നു. അതു കൊണ്ടുതന്നെ യാണു ഇന്നും ഗൂഗില്‍ ലോകത്തിന്റെ നെറുകയില്‍ നിലനില്‍ക്കുന്നത്.
Obama
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ