2009, മാർച്ച് 8, ഞായറാഴ്‌ച

'ഏത്തമിടല്‍ ' : നൂതന ചികിത്സാരീതി

കുട്ടിക്കാലത്ത് ചെറിയ കുരുത്തക്കേടുകള്‍ കാണിക്കുമ്പോള്‍ മാഷുംമാര്‍ നടപ്പാക്കിയിരുന്ന 'ഏത്തമിടല്‍ ' എന്ന ഒരു ശിക്ഷാ രീതി ഓര്‍മയുണ്ടോ? വളരെ വ്യസനിച്ചു നാം ചെയ്തതതിനു ഫലമുണ്ടെന്നു പുതിയ ചില പഠനങ്ങള്‍ പറയുന്നു. superbrain യോഗ എന്ന പേരില്‍ അറിയപ്പെടുന്ന ഇതു തലച്ചോറിലെ ഞരമ്പുകള്‍ക്ക് പ്രത്യേക ഉത്തേജനം നല്‍കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. കുട്ടികളില്‍ കണ്ടുവരുന്ന 'ഓട്ടിസം' പോലെയുള്ള വൈകല്യങ്ങള്‍ക്ക് ഉത്തമ ചികിത്സാരീതിയായും ഇതിനെ കണക്കാകുന്നു. കുരുത്തക്കേടുകള്‍ക്കു അടിപ്പെട്ട കുഞ്ഞു തലച്ചോറിനു നവജീവന്‍ പകരാന്‍ നമ്മുടെ പൂര്‍വികര്‍ കണ്ടുപിടിച്ച ഈരീതിയെ കാടത്തം എന്ന് പറഞ്ഞു നാം പരിഹസിച്ചിട്ടുണ്ടാകും.പഠനങളുടെ പിന്ബലത്തൊടെയെന്കിലും അതിന്റെ മഹാത്മ്യം തിരിച്ചറിയേണ്ടുന്ന കടമ നമുക്കുണ്ട് . ഇനിയും 'ഏത്തമിടല്‍ ' അറിയാത്തവര്‍ ഈ വീഡിയോ കണ്ടു നോക്കൂ.



ഇനിയും മനസിലായില്ലയെന്കില്‍ കാര്യം വളരെ നിസ്സാരം . ഇടതു കൈ വലതു ചെവിയിലും വലതു കൈ ഇടതു ചെവിയിലും പിടിച്ചുകൊണ്ടു ഇരിക്കുകയും എഴുനേല്‍ക്കുകയും ചെയ്യുക. ഒന്നു പരീക്ഷിച്ചു നോക്കൂ.

1 അഭിപ്രായം:

കുട്ടമണി പറഞ്ഞു...

സഹോദരാക്,
ഞാന്‍ ഇവിടേക്ക് ഒരു ലിങ്ക് കൊടുക്കുന്നുണ്ട് ട്ടോ .വിരോധമില്ലല്ലോ

Related Posts with Thumbnails