2009, ജനുവരി 14, ബുധനാഴ്‌ച

India: From Midnight to the Millennium

ശശി തരൂരിന്റെ "India: From Midnight to the Millennium " എന്ന പുസ്തകം വായിച്ചു തീര്ത്തു. വസ്തുതകള്‍ വിശകലനം ചെയ്യുന്ന ഒരു പുസ്തകത്തിന് സംഭവിക്കാവുന്ന വിരസത ഒരു പരിധി വരെ ഒഴിവാക്കാന്‍ തരൂരിന്റെ വളരെ ലളിതവും , ആശയ ദൃഢവും ആയ ശൈലിയ്ക്ക് കഴിഞ്ഞു എന്നുവേണം പറയാന്‍. അപ്രിയ സത്യങ്ങള്‍ തൊണ്ട തൊടാതെ വിഴുങ്ങുന്ന സ്ഥിരം രീതിയ്ക്ക് വിപരീതമായി പല കാര്യങ്ങളും തുറന്നു പറഞ്ഞു വിശകലന വിധേയമാക്കാന്‍ അദ്ദേഹം തയ്യാറായിട്ടുണ്ട് . ഒരു മലയാളി കൂടിയായ അദ്ദേഹത്തിന്റെ കുട്ടിക്കാലത്തെ കേരള സന്ദര്ശനങ്ങള്‍് വിവരിക്കുന്ന അധ്യായങ്ങള്‍ അതീവ ഹൃദ്യമായി തോന്നി. യു . എന്‍ പ്രധിനിധി എന്ന നിലയില്‍ ലോകത്തിലെ മിക്ക രാജ്യങ്ങളിലും പ്രവര്‍ത്തിക്കുവാന്‍ അവസരം ലഭിച്ച അദ്ദേഹതിന്റെ നിഗമനങ്ങള്‍ കാര്യമാത്ര പ്രസക്തവുമാണ്. 'ദി ഹിന്ദു ' ദിനപത്രത്തില്‍ വന്നിരുന്ന തരൂര്‍ കോളം വായിക്കുമ്പോള്‍ ഉണ്ടായിരുന്ന അത്ര ആവേശം വയനയിലുടനീളം നിലനിന്നു എന്ന് പറയാനാവില്ല. പുസ്തകത്തിന്റെ പേരു സൂചിപ്പിക്കുന്നതുപൊലെ , സ്വാതന്ത്രാനന്തര ഭാരത ചരിത്രവും അതിന്റെ വിശകലനവും ഇഷ്ടപ്പെടുന്ന ആര്ക്കും ഈ കൃതി നല്ല ഒരു അനുഭവം ആയിരിക്കും

1 അഭിപ്രായം:

deepdowne പറഞ്ഞു...

പരിചയപ്പെടുത്തിയതിനു നന്ദി!

Related Posts with Thumbnails