2009, ജനുവരി 15, വ്യാഴാഴ്‌ച

ചലച്ചിത്ര വിശേഷം


അമേരിക്കന്‍ ചലച്ചിത്ര രംഗത്ത് ഏറെ ചര്‍ച്ചാവിഷയം ആയിരിക്കുന്ന ഒരു സിനിമയാണ് "Slumdog Millionaire ". ഇന്ത്യന്‍ നയതന്ത്രജ്നനായ വികാസ് സ്വരൂപിന്റെ "Q&A" എന്ന നോവല്‍ ആണ് ഇതെന്റെ പ്രമേയം . മുംബൈയിലെ ഒരു ചേരിയില്‍ നിന്നു ഒരു ടി.വി ഗെയിം ഷോ യുടെ ഫൈനലില്‍ എത്തുന്ന ജമാല്‍ മാലിക് എന്ന കൌമാരക്കാരനാണ് ആണ് ഇതിലെ മുഖ്യ കഥാപാത്രം . കഥയ്ക്ക് ഉചിതമായ രീതിയില്‍ നാടകിയ രംഗങ്ങള്‍ കോര്ത്തിണക്കുന്നതില്‍ സംവിധായകന്‍ ഒരു പരിധി വരെ വിജയിച്ചു എന്നതിന്റെ തെളിവാണ് ഈ ജന പ്രിയത . ഇന്ത്യന്‍ ചേരികളും അനുബന്ധ ജീവിത സാഹചര്യങ്ങളും കൌതുകത്തോടുകൂടി കാണാന്‍ ആകാം വിദേശികള്‍ ഈ ചിത്ര ത്തെ സമീപിക്കുന്നത്. നിത്യ ജീവിതത്തില്‍ നാം നേരിടുന്ന പരസ്പര വിശ്വാസമില്ലായ്മ എന്ന വികാരം ഒളിഞ്ഞും തെളിഞ്ഞും പല കഥാസന്ദര്ഭങലിലും വന്നുപോകുന്നുണ്ട് . ഗെയിം ഷോയില്‍് മാലിക്കിന്റെ വിജയം ഒഴിവാക്കാനായി അവതാരകന്‍ തന്നെ ,തെറ്റായ ഉത്തരം പറഞ്ഞു കൊടുക്കുന്നത് പോലെയുള്ള രംഗങ്ങള്‍ അവിടവിടെ മുഴച്ചുനില്ക്കുന്നുണ്ട്. ഇന്ത്യന്‍ ജീവിത ശൈലിയുമായുള്ള യഥാര്‍ത്ഥ ബന്ധ മന്വേഷിക്കാതെ,ഒരു സാധാരണ സിനിമ കാണുന്ന മാനസിക നിലയില്‍ ഈ ചിത്രം കണ്ടാല്‍ ,നമുക്കു കൂടുതല്‍ ഹൃദ്യമായി തോന്നും.

2 അഭിപ്രായങ്ങൾ:

Calvin H പറഞ്ഞു...

ഇതു വായിച്ചിരുന്നൊ?

unnama പറഞ്ഞു...

എന്റെ ബ്ലോഗ് വായിക്കുവാനും പ്രതികരിക്കുവാനും സമയം കണ്ടെത്തിയതിനു ആദ്യമേ നന്ദി പറയട്ടെ.താന്കളുടെ ബ്ലോഗില്‍ പറഞ്ഞിരിക്കുന്ന ഒട്ടുമിക്ക കാര്യങ്ങളോടും ഞാന്‍ പൂര്‍ണമായും യോജിക്കുന്നു.അതോടൊപ്പം ചില കാര്യങ്ങള്‍ സൂചിപ്പിക്കുവാനും ഞാനാഗ്രഹിക്കുന്നു . ഈ സിനിമയിലെ കഥ മാത്രം നാം പരിഗണിച്ചാല്‍ , കഥാഗതിയ്ക്ക് ഉചിതമായ നടകിയത മാത്രമെ അതില്‍ സന്നിവേശിപ്പിചിട്ടുള്ളൂ.ഇന്ത്യാ മഹാരാജ്യത്തിലെ ജീവിതന്റ്ത്തിന്റെ നേര്ചിത്രമാണിതെന്നു ആരും അവകാശപ്പെട്ടിടുമില്ല.പണമില്ലാതെ ചേരിയില്‍ വളരേണ്ടി വരുന്ന ഒരു ജമാല്‍ മാലികിന്റ്റെ കഥ മാത്രമാണിത്, അല്ലാതെ ചേരിയില്‍ വളരുന്ന എല്ലാവരും മാലിക്ക് മരാനെന്ന സാമാന്യ വത്കരനത്ത്തിനു മുതിര്‍ന്നാല്‍ നാം നിലയില്ലാക്കയത്തിലകപ്പെട്ടുപോകും. ഇത്തരം സംഭവങ്ങള്‍ ചേരിയില്‍ നടക്കാന്‍ സാധ്യത യുള്ളതുതന്നെ എന്ന കാര്യത്തില്‍ ആര്ക്കും തര്ക്കമുണ്ടെന്നു തോന്നുന്നില്ല. സിനിമയിലെ കച്ചവട തന്ത്രങ്ങള്ക്കുംമറ്റും നാം അതിന്റേതായ പ്രാധാന്യം നല്‍കിയാല്‍ മതി. തെറ്റു കുറ്റങ്ങള്‍ഇല്ലാത്ത വിശ്വോത്തരമായ ഒരു സൃഷ്ടി യാണിതെന്നല്ല,മറിച്ച് തരക്കേടില്ലാതെ കണ്ടിരിക്കാന്‍ പറ്റിയ ഒരു ചിത്രമാണിത് .

Related Posts with Thumbnails