ചില പുസ്തകങ്ങൾ നമ്മെ തേടിയെത്തും; നാം തേടിപ്പോകുന്നവയെക്കാൾ ആസ്വാദകരമായി തോന്നുകയും ചെയ്യും!. അത്തരം ഒരു അനുഭവം സമ്മാനിച്ച ഒരു പുസ്തകമാണ് സ്റ്റാർസ്: എ വെരി ഷോർട്ട് ഇന്റ്രോഡക്ഷൻ(Stars:A Very Short Introduction). അലസമായ ഒരു ലൈബ്രറി യാത്രയിൽ തികച്ചും യാദൃച്ചികമായി കണ്ടത് ,താത്പര്യം തോന്നിയ മറ്റൊരു പുസ്തകവുമില്ലാത്തതിനാൽ, വെറുതെ ചെക്ക് ഔട്ട് ചെയ്തു അത്രമാത്രം,ആഴ്ചകൾ കഴിഞ്ഞാണ് ഇത് വായനക്കെടുത്തതുപോലും.ഓക്സ്‌ഫോർഡ് യൂണിവേർസിറ്റി പ്രസ്സിന്റെ(Oxford University Press) വെരി ഷോർട്ട് ഇന്റ്രോഡക്ഷൻസ് (Very Short Introductions) പരന്പരയിൽപ്പെട്ട ഈ പുസ്തകം എഴുതിയത് യൂണിവേർസിറ്റി ഓഫ് ലീസെറ്റർ (University of Leicester)-ലെ തിയോററ്റിക്കൾ ആസ്ട്രോഫിസിക്സിന്റെ(Theoretical Astrophysics) തലവൻ ആയ ആണ്ട്രൂ കിംഗ് (Andrew King) ആണ്.
കടിച്ചാൽ പൊട്ടാത്ത വലിയ വലിയ കാര്യങ്ങൾ പ്രതിപാദിക്കുന്ന ഒരു ബോറൻ പുസ്തകത്തിന്റെ ചിത്രമാകാം സ്വാഭാവികമായും വായനക്കാരുടെ മനസ്സിൽ തെളിയുന്നത്. ഈ വിശേഷണങ്ങളെയൊക്കെ അപ്രസക്തമാക്കുന്ന,ഒരു ലോഗരിതം ടേബിൾന്റെ അത്രയും മാത്രം വലുപ്പമുള്ള , കേവലം നൂറ്റന്പതു പേജിൽ താഴെ മാത്രം ഒരു കുഞ്ഞൻ പുസ്തകമാണ് ഇത് . ലളിതമായ ആഖ്യാന ശൈലിയും അതുവഴി പ്രതിപാദ്യ വിഷയത്തിനു നല്കുന്ന വ്യക്തതയുമാണ് ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ മേന്മ .
പുസ്തകത്തിന്റെ പേര് സൂചിപ്പിക്കുനതു പോലെ, നക്ഷത്രങ്ങളുടെ ഉല്പത്തിയും, നിലനില്പും, കാലക്രമത്തിൽ അതിനു വരുന്ന നാശവുമാണ് ഇതിന്റെ കേന്ദ്ര ബിന്ദു. എവിടെ നിന്ന് , എങ്ങനെയാണ് നക്ഷത്രങ്ങൾ ജന്മമെടുക്കുന്നത് ?സൂര്യനെ പോലുള്ള വന്പൻ നക്ഷത്രങ്ങൾ ഇനി എത്ര നാൾ ഇങ്ങനെ പ്രകാശം ചൊരിയും?ജീവനുള്ളവയെപ്പോലെ നക്ഷത്രങ്ങൾക്കും ഒരു 'ജീവിത'കാലവും 'മരണ'വും ഒക്കെയുണ്ടോ ? അങ്ങനെയൊക്കെയുണ്ടെങ്കിൽ 'മരണ' ശേഷം അവയ്ക്ക് എന്തു സംഭവിക്കും?തമോഗർത്തങ്ങളും(Black Hole),പൾസാറും(Pulsar) പോലെയുള്ള പ്രതിഭാസങ്ങൾ ഒരേ സമയം രസകരവും എന്നാൽ കീറാമുട്ടിയായും മാറുന്നത് എങ്ങനെ? അങ്ങനെ വെള്ളക്കുള്ളൻ(White Dwarf) മാരും,ന്യുട്രോണ്‍ സ്റ്റാറും(Neutron Star),റെഡ് ജെയിന്റുകളും(Red Giant), ഇരട്ട നക്ഷത്രങ്ങളും(Binary Star) മറ്റും മറ്റും വായനക്കാരന്റെ ദൈനംദിന, തീന്മേശാചർച്ചാവിഷയങ്ങളായി മാറുന്നു.സാധാരണ വായനക്കാരെ പറഞ്ഞു മനസിലാക്കാൻ പ്രയാസമുള്ള ഇത്തരം വിഷയങ്ങളുമായി ബന്ധപ്പെട്ട വസ്തുതകൾ നിരത്തിവയ്ക്കുകയല്ല ഇവിടെ കിംഗ് ചെയ്യുന്നത് , മറിച്ച് വായനക്കാരനുമായി ചേർന്ന് ഒരു പഠനം നടത്തുകയാണ്. നക്ഷത്രങ്ങളുടെയും മറ്റ് ശൂന്യാകാശ വസ്തുക്കളുടെയും വിവരങ്ങൾ അടങ്ങുന്ന ഗ്രാഫുകളും പട്ടികകളും മറ്റും ഇതിൽ ആവശ്യാനുസരണം ചേർത്തിട്ടുണ്ട് .അസ്ട്രോഫിസിസിറ്റ് കൾ ആഴത്തിലുള്ള പഠനത്തിനായി ഉപയോഗിക്കുന്ന എച്ച് ആർ ഡയഗ്രങ്ങളും (Hertzsprung-Russell Diagram) മറ്റും വായനയുടെ ഗൌരവത്തെ വർദ്ധിപ്പിക്കുന്നു, എന്നാൽ അതോടൊപ്പം നല്കിയിരിക്കുന്ന ലളിതമായ വിവരണങ്ങൾ കൂടുതൽ വായിക്കുവാനും മനസിലാക്കുവാനും വായനക്കാരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
ചുരുക്കത്തിൽ, നമ്മുടെ പുസ്തക ശേഖരത്തിൽ ചേർത്ത് സൂക്ഷിച്ചുവയ്ക്ക്കാനും , യാതൊരു ആയാസവും ഇല്ലാതെ , ഇടയ്ക്കിടയ്ക്ക് എടുത്ത് മറിച്ചു നോക്കാനും പറ്റിയ ഒരു റെഫറൻസ് ഗ്രന്ഥം!.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ