2012, ഓഗസ്റ്റ് 9, വ്യാഴാഴ്‌ച

That Used To Be Us

ആഗോള തലത്തില്‍ അമേരിക്കയുടെ പ്രസക്തി നഷ്ടപ്പെട്ടു തുടങ്ങി എന്ന വാദം നാം  കേട്ട് തുടങ്ങിയിട്ട് കാലം കുറെയായി .സാമ്പത്തിക -ഉത്പാദന രംഗങ്ങളില്‍ ചൈനയുടെയും,മാനവ വിഭവശേഷിയുടെ കാര്യത്തില്‍ ഇന്ത്യയുടെയും,  വളര്‍ച്ചയും അമേരിക്കയുടെ തളര്‍ച്ചയും ഇരു രാജ്യങ്ങളിലെയും സാമൂഹ്യ പശ്ചാത്തലങ്ങളും   മറ്റും ആയി ഒക്കെ ചേര്‍ത്ത്  വച്ച്  നാം ഒരുപാടു വിശകലങ്ങള്‍ കണ്ടു കഴിഞ്ഞു .അമേരിക്കന്‍ മാധ്യമങ്ങളില്‍ നിറഞ്ഞു  നില്‍ക്കുന്ന വിശകലനങ്ങളില്‍ ഒട്ടു മിക്കതും , അമേരിക്കയുടെ തളര്‍ച്ച അംഗീകരിക്കാതെ, വ്യക്തി സ്വാന്ത്ര്യ മില്ലാതെ, ഭരണ കൂടത്തിന്റെ നിര്‍ബന്ധമോ, വിഭവങ്ങളുടെ  അഭാവമോമൂലം കൈവരിക്കുന്ന   എന്ത്  പുരോഗതിയും  ക്ഷണികമാനെന്നും അത്തരത്തിലുള്ള ഒരു പുരോഗതിയും അമേരിക്കയ്ക്ക് ആവശ്യമില്ലെന്നും പറയുന്നവയാണ്.  കാതടച്ചു വെടിവെയ്ക്കുന്ന ഇത്തരം വിശകലങ്ങളില്‍  നിന്ന്  തികച്ചും  വ്യത്യസ്തമായ ഒന്നാണ്   ദാറ്റ്  യൂ സ് ടു ബി അസ്‌  (That Used To Be Us) എന്ന പുസ്തകം . ദി വേള്‍ഡ് ഈസ്‌  ഫ്ളാറ്റ്  (The World Is Flat)എന്ന പുസ്തകത്തിലൂടെ പ്രശസ്തനായ  തോമസ്‌  ഫ്രിഡ്മന്‍ (Thomas Friedman)ആണ് ,  മൈക്കിള്‍ മണ്ടെല്‍ബവും  ( Michael Mandelbaum ) ആയി ചേര്‍ന്ന്    ഈ  പുസ്തകം എഴുതിയിരിക്കുന്നത് .ഓരോരോ മേഖലകളില്‍ അമേരിക്കന്‍ പ്രതാപം നഷ്ടപ്പെടുകയും അത് വീണ്ടെടുക്കുവാന്‍ ഉള്ള ശ്രമങ്ങള്‍ പോലും ശരിയായ ദിശയില്‍ അല്ല എന്ന    തിരിച്ചറിവാണ്   ഈ പുസ്തകത്തിന്റെ വായന നമുക്ക്   സമ്മാനിക്കുന്നത് . 'അമേരിക്കന്‍ സ്റ്റാന്‍ഡേര്‍ഡ്  'കളില്‍ കാണുന്ന വിള്ളലുകളെ അതീവ ഗൌരവമായാണ്  ഗ്രന്ഥകര്‍ത്താക്കള്‍ കാണുന്നത് . ഇരുട്ട്  കൊണ്ട്  ഓട്ടഅടക്കുന്ന നയങ്ങള്‍  പ്രൈമറി വിദ്യാഭ്യാസ തലം തൊട് ടു തന്നെ മാറ്റപ്പെടണം. വിദ്യാഭ്യാസ മേഖലയില്‍  കണക്കിന്റെ യും സയന്‍സിന്റെയും  നിലവാരത്തകര്‍ച്ച യ്കെതിരെ ശക്തമായ മുന്നറിയിപ്പാണ്   ഇത്  നല്‍കുന്നത്.

 "......soon the war on terror "won't seem nearly as important as the wars we waged against physics and math." He must think we're idiots. "   തുടങ്ങിയ   വാചകങ്ങള്‍ പറയുന്ന സന്ദേശം വളരെ വലുതാണ്‌ .
മികച്ച എതിരാളികള്‍ ഇല്ല എന്ന തോന്നലാണ് അമേരിക്കന്‍ ജനത നേരിട്ട ഏറ്റവും വലിയ ദുരന്തം എന്ന്  പുസ്തകം  വിലയിരുത്തുന്നു . 1990 കളുടെ ആരംഭത്തോടെ  ശീതസമരം(Cold War)  അവസാനിച്ചതോടെ  അമേരിക്ക  അപ്പാടെ  മടിയുടെ  അഗാധ  ഗര്‍ത്തത്തിലേക്ക്   വഴുതി വീഴുക ആയിരുന്നു . അതിനുശേഷം  ലോകത്തിന്റെ  പല  ഭാഗങ്ങളിലും നടന്ന, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി , വിദ്യാഭ്യാസ മേഖലകളിലെ നിശബ്ധ  വിപ്ളവങ്ങളെ ,കാണാതെ പോവുകയോ , ബോധപൂര്‍വം അവഗണിക്കുകയോ  ചെയ്തു. പരിണിത ഫലമാകട്ടെ അമേരിക്കയ്ക്ക് എത്തിപ്പിടിക്കാന്‍ ആകാത്ത ഉയരത്തില്‍ കാര്യങ്ങള്‍  എത്തിപ്പെട്ടിരിക്കുന്നു . ആമയും മുയലിന്റെയും കഥ പോലെ  ഇടയ്ക്ക്  ഉറക്കം ഉണര്‍ന്നു  നോക്കിയ അമേരിക്ക , തങ്ങളുടെ അശ്രദ്ധ കൊണ്ട്  സംഭവിച്ച ദുരന്തത്തെ, ശരിയായ  മാര്‍ഗത്തില്‍ പരിഹരിക്കുന്നതിന്  പകരം, തങ്ങളുടെ കായിക ബലവും  സ്വാധീനവും ഉപയോഗിച്ച്  ഇല്ലതാതാക്കാന്‍ ശ്രമിച്ചു. അനാവശ്യയുദ്ധങ്ങളും , ലോകപോലീസ്  ചമഞ്ഞു രാജ്യങ്ങളെ തമ്മില്‍ അടിപ്പിക്കുന്നതും മറ്റും മറ്റും ഇതിന്റെ ഭാഗം ആയിരുന്നു. പക്ഷെ ഇതൊന്നും ഫലം കണ്ടില്ലെന്നു കാലം  വിളിച്ചുപറയുന്നു . ഇതിനെക്കാളും  ഒക്കെ ഭീകരമായ ദുരന്തം  അമേരിക്കയ്ക്ക്  അകത്തു സംഭവിച്ചുകഴിഞ്ഞു  എന്ന്  ഗ്രന്ഥ കര്‍ത്താക്കള്‍ വിലയിരുത്തുന്നു .വിദ്യാഭ്യാസ-തൊഴില്‍  മേഖലകകളില്‍വന്ന അപചയം ആണ് നയതന്ത്ര , ഉത്പാദന വാണിജ്യ  രംഗങ്ങളില്‍ വന്ന അടിതെറ്റലിനെക്കാള്‍  ഭീകരം എന്ന്   പുസ്തകം  വിലയിരുത്തുന്നു .ആഭ്യന്തര  ജനസമൂഹത്തെ  പ്രീതി പ്പെടുത്തുവാന്‍വേണ്ടി  വിദ്യാഭ്യാസ ത്തിന്റെ നിലവാരം ക്രമേണ  കുറച്ചു കൊണ്ടുവന്നു. ആഗോളതലത്തില്‍ അമേരിക്കാര്‍  മത്സരിക്കേണ്ടിവരും എന്നു ചിന്തിക്കുക  കൂടിചെയ്യാതെ ,വിദ്യാഭ്യാസത്തിന്റെ പ്രാഥമിക  പ്രമാണങ്ങളെ പോലും കാറ്റില്‍ പരത്തി ,പുതിയ  രീതികള്‍ ആവിഷ്കരിച്ചു .വളരെ ചെറിയ ക്ളാസുകള്‍ മുതല്‍ കാല്‍കുലെറ്റര്‍  തുടങ്ങിയ  സങ്കേതങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതും , മത്സര പരീക്ഷകളും അവയ്യ്ക്ക്  അനുബന്ധ  മായുള്ള  ഗ്രേഡിംഗ്  ഉം മറ്റും ഉപേക്ഷിച്ചതും ഒക്കെ  അവയില്‍  ചിലത് മാത്രം ആണ് . ഇതുമൂലം  സമൂഹത്തിന്റെ  ചിന്താരീതി തന്നെ  വികലമാക്കപ്പെട്ടു . 'എല്ലാ തൊഴിലിനും ഒരു പോലെ മഹത്വം' എന്നപേരില്‍  കുട്ടികളെ  നന്നായി  പഠിച്ചു  നല്ല തൊഴില്‍ സമ്പാദിക്കാന്‍ പ്രേരിപ്പിക്കുന്നതിനു  പകരം, എത്ര കുറഞ്ഞ  തൊഴില്‍  ആയാലും മതി എന്ന രീതിയില്‍  ചിന്തിപ്പിച്ചു .കാര്യങ്ങളെ ശരിയായ രീതിയില്‍ വിലയിരുത്തി , അനു yയോജ്യമായ പരിഹാരമാര്‍ഗം കണ്ടെത്തുവാനുല്ല കഴിവ് പോലും  അമേരിക്കന്‍ ജനസമൂഹത്തിനു നഷ്ടപ്പെട്ടു എന്ന്  പുസ്തകംപറയാതെ പറയുന്നുണ്ട് .

അപ്രീയ സത്യങ്ങള്‍ കുത്തി നിറച്ചു  അമേരിക്കന്‍  വായനക്കാരുടെ വെറുപ്പ്‌ 
സംമ്പാദിക്കാതിരിക്കാന്‍   വേണ്ട  എല്ലാ മുന്കരുതലുകളും  ഗ്രന്ഥകര്‍ത്താക്കള്‍ എടുത്തിട്ടുണ്ട് .  "Frustrated Optimists"  എന്നാണ്  അവര്‍ അവരെ ത്തന്നെ  വിളിച്ചിരിക്കുന്നത് .എല്ലാ പ്രതിസ  സന്ധികളെയും തരണം ചെയ്തു അമേരിക്ക അതിന്റെ പ്രതാപം വീണ്ടെടുക്കും എന്ന ശുഭാപ്തി വിശ്വാസത്തോടെ യാണ്  പുസ്തകം അവസാനിപ്പിക്കുന്നത് . കൈകാര്യം ചെയ്യുന്ന  വിഷയത്തിന്റെ പ്രത്യേകത  കൊണ്ടാകണ , പല  ഘട്ടങ്ങളിലും  ആവര്‍ത്തന വിരസതയും മടുപ്പും  അനുഭവപ്പെട്ടത് . കുറച്ചുകൂടി  പച്ചയായി  പറഞ്ഞാല്‍  ഒരു വിധം വായിച്ചവസാനിപ്പിച്ചു എന്ന്  പറയുന്നതാവും  സത്യം . 

ഇന്ത്യയും ചൈനയും  ഈ പുസ്തകത്തിന്റെ  വിശകലങ്ങളില്‍ ഒട്ടേറെ തവണ കടന്നു വരുന്നത്  നമ്മെ അത്ഭുതപ്പെടുത്താന്‍  ഇടയില്ല . കാരണം  അമേരിക്കയ്ക്  നഷ്ടം വന്നു  എന്ന്  പറയുന്ന  ഗുണങ്ങള്‍  ഇന്ന്  ഏറ്റവും  കൂടുതല്‍  കൈമുതലായുള്ള രണ്ടു  രാജ്യങ്ങളാണ്‌  ഇന്ത്യയും ചൈനയും . ഇന്ത്യന്‍  വിദ്യാഭ്യാസ സമ്പ്രദായത്തെയും മത്സര പരീക്ഷകളെ   നമ്മുടെ വിദ്യാര്‍ത്ഥി സമൂഹം നേരിടുന്ന രീതികളെയും ഒക്കെ നല്ല  മാതൃകയായി  ഇതില്‍ വിവരിക്കുന്നു . ഇതുകൊണ്ടാണ്  അമേരിക്കക്കാരെ കൂടുതല്‍ , നമ്മളാണ്  ഈ  പുസ്തകം  വായിക്കെണ്ടുന്നത്  എന്ന്  എനിക്ക്  തോന്നുന്നത് . അമേരിക്കന്‍  രീതികളെ  അന്ധമായി  അനുകരിച്ചു  നാം  നമ്മുടെ  വിദ്യാഭ്യാസ മേഖലയെ അനുദിനം  നശിപ്പിച്ചു  കൊണ്ടിരിക്കുകയാണ് . മത്സര പരീക്ഷകളെ  ഒഴിവാക്കിയും , ഉള്ളവയില്‍  വെള്ളം ചേര്‍ത്തും നാം  ക്വാളിറ്റിയെ  അട്ടിമറിച്ചു കൊണ്ടിരിക്കുകയാണ് . അമേരിക്ക നേരിട്ടതിനെക്കാള്‍   വലിയ  വിപത്തിലെക്കാക്കാണ്  പോകുന്നത്  എന്ന തിരിച്ചറിവ്  നമുക്ക്  ഉണ്ടാകേണ്ട സമയം  അതിക്രമിച്ചിരിക്കുന്നു . ആ വീണ്ടു  വിചാരം  ഉണ്ടാകാന്‍  ഈ പുസ്തകം  വായിക്കുന്നത്  നന്ന്  !.

അഭിപ്രായങ്ങളൊന്നുമില്ല:

Related Posts with Thumbnails