2011, മേയ് 31, ചൊവ്വാഴ്ച

അല്പം വൈവാഹിക ചിന്തകള്‍.....

വിവാഹം നമ്മുടെ ജീവിതത്തിലെ  ഒരു പ്രധാന സംഭവ വികാസം തന്നെയാണ് .ഒരാള്‍ അഥവാ ഒരുവള്‍  വിവാഹം കഴിച്ചാലും,വിവാഹ മോചനം നേടിയാലും ,പങ്കാളി ഇല്ലാതായാലും , എന്തിന് വിവാഹമേ വേണ്ട എന്ന് വച്ചാലും എല്ലാം അവരുടെ ജീവിതത്തിന്റെ ആകെ തുക എടുക്കുമ്പോള്‍ ,ഏതു സമയ ത്തും, ഒരു വലിയ പങ്കു വഹിക്കുന്നു .ഏതാണ്ട് കൌമാരത്തില്‍ തുടങ്ങി ജിവിത അന്ത്യത്തില്‍ വരെയുള്ള എല്ലാ തീരുമാനങ്ങളെയും വിവാഹം സ്വാധീനിക്കുന്നു എന്നത് വളരെ പ്രകടമായ ഒരു കാര്യമാണ് .കാല-ദേശങ്ങള്‍ക്കതീതമായ ഈ പ്രതിഭാസത്തെ വളരെ സൂക്ഷമമായി നോക്കി കാണുന്ന ഒരു പുസ്തകമാണ് , എലിസബത്ത് ഗില്‍ബെര്‍ട്ടിന്റെ (Elizabeth Gilbert ) കമിറ്റഡ്‌ : എ സ്കെപ്ടിക്  മേക്സ്  പീസ് വിത്ത്‌  മാര്യേജ് .(Committed: A Skeptic Makes Peace with Marriage).പുസ്തകത്തിന്റെ പേര്  അന്വര്‍ഥ മാക്കുന്ന പോലെ ആദ്യ വിവാഹത്തിലെ പരാജയം മൂലം  വ്യക്തി ബന്ധങ്ങളില്‍ സംശയാലൂ ആയിതീര്‍ന്ന നായിക ഒരു പുനര്‍ വിവാഹത്തിലേക്ക്  നടന്നടുക്കുന്ന തുവരെയുള്ള മാനസിക വ്യാപാരങ്ങളാണ്  ഇതിന്റെ ഇതിവൃത്തം .വായനക്കാരെ ഏറെ ആകര്‍ഷിച്ച "Eat Pray Love " എന്ന പുസ്തക ത്തിന്റെ തുടര്‍ച്ച യാണ്  ഈ പുസ്തകം വരുന്നത് .കഥാഗതി  ആദ്യ പുസ്തകത്തിന്റെ തുടര്‍ച്ച യാണെങ്കിലും കമിറ്റഡ് -നും അതിന്റേതായ വായനാമൂല്യവും സ്വതന്ത്ര നിലനില്‍പ്പും ഉണ്ടാക്കി എടുക്കാന്‍ കഥാകാരി പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട് .
             കഥാപാത്രങ്ങളുടെ മാനസിക വ്യാപാരങ്ങളിലൂടെ കഥ പറഞ്ഞു പോകുന്ന ഗില്‍ബെര്‍ -ന്റെ
സ്ഥിരം ശൈലി യില്‍ തന്നെയാണ്  ഈ കൃതിയും എഴുതിയിട്ടുള്ളത് .ഇവിടെ മാനസിക വ്യാപാരം എന്ന്  പറയുമ്പോള്‍  ഒട്ടേറെ കാല്പനികതകള്‍ നിറച്ച സ്വപ്നങ്ങള്‍ ആണെന്ന്  തെറ്റിധ്ധരിക്കരുത് ,മറിച്ച് വിവാഹത്തെ കുറിച്    എഴുത്ത്കാരുടെയും ,ഗവേഷകരുടെയും മറ്റും നിരീക്ഷണ്ങ്ങലാണ്.ലോകത്തിന്റെ പല ഭാഗങ്ങളിലും ,പല കാലയളവുകളില്‍ ഭാര്യ-ഭതൃ ബന്ധ ത്തെക്കുറിച്ചുള്ള കാഴ്ച പ്പാടുകളും കാലക്രമേണ അവയ്ക്ക് വന്ന പരിണാമങ്ങളുമൊക്കെ വളരെ ആധികാരികമായി തന്നെ പതിപാദിക്കുന്നുണ്ട് , അതുകൊണ്ട് തന്നെ ചില ഘട്ടങ്ങളില്‍ ഒരു ലേഖന സമാഹാരമാണോ നാം വായിക്കുന്നതെന്ന് പോലും തോന്നിപ്പോകുന്നു .

        അമേരിക്കന്‍ സിറ്റിസണ്‍ അല്ലാത്ത ഗില്‍ബെര്‍ട്ട് -ന്റെ പങ്കാളിയെ(ഫിലിപ്) ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ വിമാനത്താ വളത്തില്‍  തടഞ്ഞു വയ്ക്കുന്നിടത്താണ് കഥ ആരംഭിക്കുന്നത് .ഇമിഗ്രേഷ ന്‍ നൂലാമലകളില്‍ കൂടി കടന്നുപോകുന്ന ഏതൊരു പ്രവാസിക്കും ആദ്യ അദ്ധ്യായങ്ങള്‍ സ്വന്തം അനുഭവങ്ങളുടെ പകര്‍പ്പ് പോലെ തോന്നുന്നത് സ്വാഭാവികം മാത്രം. മണിക്കുറുകള്‍ നീണ്ട ഇന്റര്‍വ്യൂ കളും ആശങ്ങകള്‍ക്കും ഒടുവില്‍ വിവാഹം മാത്രമാണ്  അമേരിക്കന്‍ മണ്ണില്‍ ഒരുമിച്ചു ജീവിക്കാന്‍ ഉള്ള ഏക പോംവഴി എന്ന് അവര്‍ തിരിച്ചറിയുന്നു . ആ നിമിഷമാണ്   ഫിലിപ്  ഒരു ജീവിത പങ്കാളിയില്‍ നിന്ന്  പ്രതിശ്രുത വരനിലേക്ക്  വളരുന്നത്‌ . ഒരു പക്ഷെ ഈ നോവലിന്‍റെ മുഴുവന്‍ നിലനില്പും  അവിടെനിന്നാണ് തുടങ്ങുന്നത് .എന്നാല്‍ കഥയുടെ ആദ്യം ആയതുകൊണ്ടും എഴുത്തിന്റെ ശൈലി കൊണ്ടും ഒരു സാദാരണ കഥാ സന്ദര്‍ഭത്തിനപ്പുറം , ആവേശമോ ഉദ്വേഗമോ ഒന്നും ഇതില്‍ പ്രതിഫലിക്കുന്നില്ല.
     അനിവാര്യ മായ വിവാഹത്തെ ക്കുറിച്ച്  പല കണ്ണുകളിലൂടെ  കഥാകാരി നോക്കികാണുന്നു . ഇതില്‍ പല ദേശത്തുള്ള, പല പ്രായത്തിലുള്ള  ആളുകളുടെ നിരീക്ഷണങ്ങളും  അവരുടെ സ്വന്തം അനുഭവങ്ങളും ക്രമാനുഗതമായി വന്നു പോകുന്നുണ്ട് .  വൈവാഹിക ജീവിതത്തിന്റെ തുറന്നിട്ട ആ വാതായനത്തിലൂടെ നാം കാണുന്ന കാഴ്ചകള്‍  ഏറെക്കുറെ സമാനമാണ് . വീട്ടുകാര്യ ങ്ങള്‍ ഒന്നും ശ്രദ്ധിക്കാതെ ജോലിയില്‍ മാത്രം മുഴുകിയിരിക്കുന്ന അച്ഛന്‍ മാരും ,കുട്ടികളെ നോക്കാന്‍ വേണ്ടി സ്വന്തം കരിയര്‍ ഉപേക്ഷിക്കുന്ന അമ്മമാരും, അങ്ങനെ ഇന്ന് നാം കാണുന്നതും പരാതി പറയുന്നതുമായ എല്ലാ അവസ്ഥകളും ലോകത്തില്‍ എല്ലായിടത്തും എല്ലാകാലവും ഉണ്ടായിരുന്നു അല്ലെങ്കില്‍ ഇന്നും ഉണ്ട് എന്ന് തിരിച്ചറിയുന്നത്  തികച്ചും രസകമാണ് .

 ഇഴഞ്ഞു നീങ്ങുന്ന ഇമിഗ്രേഷന്‍ പേപ്പര്‍ വര്‍ക്ക്  ഗില്‍ബെര്‍ട്ട് -നെയും ഫിലിപിനെയും  ബോറടിപ്പിക്കുന്നു .അത് അവരെ മാനസികമായി അല്പം അകന്നു നില്ക്കാന്‍ പ്രേരിപ്പിക്കുന്നു . ഈ അവസരത്തില്‍ ഗില്‍ബെര്‍ട്ട് നടത്തുന്ന ചില നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ് . അമേരിക്കന്‍ സമൂഹത്തെ കുറിച്ചാണ് ആ നിരീക്ഷണങ്ങള്‍ എങ്കിലും എല്ലാ സമൂഹത്തിനും അത് ബാധകമാണെന്ന് എനിക്ക് തോന്നുന്നു . നമ്മുടെ എല്ലാം ചിന്താ ധാരയെ  ഏറെ സ്വധീനിച്ച രണ്ടു സംസ്കാരങ്ങളാണ്   ഗ്രീക്കും ഹീബ്രുവും . പ്രായോഗികതയുടെ  വക്താക്കളാണ്  ഗ്രീക്കുകാര്‍ വ്യക്തി സ്വാതത്ര്യം ആണ്  അവിടെ ഏറ്റവും പ്രധാനം , മറിച്ച്  ഹീബ്രു മുന്നോട്ടു വയ്ക്കുന്നതാകാട്ടേ  ദൈവത്തില്‍ അധിഷ്ടിതമായ ഒരു കുടുംബ ജീവിതവും . ഈ വൈരുധ്യങ്ങള്‍ നമ്മുടെ മനസുകളെ താളം തെറ്റിക്കുന്നു . കുട്ടികള്‍ക്ക് വേണ്ടി തന്‍റെ കരിയര്‍ വേണ്ടെന്നു വയ്ക്കുന്ന അമ്മമാര്‍  ഹീബ്രു സംസ്കാരത്തിന്റെ തുടര്‍ച്ചയും , വൈകിയ വേളയില്‍  താന്‍ വളര്‍ത്തി വലുതാക്കിയ അതെ മക്കള്‍ തള്ളി പറയുമ്പോള്‍  സ്വന്തം കാലില്‍ നില്‍ക്കുക എന്ന ഗ്രീക്ക്  തത്വ ചിന്തയെ മനസിലാക്കുകയും ചെയ്യുന്നു . ഇവിടെ ഏത്  ഭാഗ മാണ്  ശരി എന്ന് പറയാതെ സാമൂഹ്യ നീതി കണ്ണടച്ച് ഇരുട്ടാക്കുകയും ചെയ്യുന്നു .

ഗില്‍ബെര്‍ട്ട് -ന്റെ  'Eat  Pray Love ' ഓര്‍മ്മയില്‍ നിന്ന് മാഞ്ഞു പോകുന്നത് കൊണ്ടാകണം ഒരേ ശൈലിയുടെ ആവര്‍ത്തന വിരസത എന്നെ ബോറടിപ്പിച്ചത് . വായനക്കാര്‍ക്കിടയില്‍ വന്‍ വിജയം നേടിയ ആ പുസ്തകത്തിന്റെ അച്ചില്‍ വാര്‍ത്തെടുക്കപ്പെട്ട ഈ പുസ്തകം ബെസ്റ്റ് സെല്ലര്‍  പട്ടികകളില്‍ ഇടം നേടാതിരുന്നതില്‍ ഒട്ടും അത്ഭുതപ്പെടാനില്ല.
  



 

2 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

ബുക്കു വായിച്ചോ മറ്റുള്ളവര്‍ പറയുന്നത്‌ കേട്ടോ ഒന്നും ദാമ്പത്യം സക്സസ്സ്‌ ആക്കാന്‍ പറ്റില്ല അതൊരു നിയോഗം എന്നു വിചാരിക്കുക രണ്ടു പരു പരുത്ത പാറക്കല്ലുകല്‍ ജീവിതാകുന്ന നദിയിലേക്കു ഒരുമിച്ച്‌ നീങ്ങാം എന്നു കരുതി ചാടുന്നു ആദ്യം മുതല്‍ സംഘര്‍ഷ ഭരിതം ആയിരിക്കും പക്ഷെ പോകെ പോകെ അതെല്ലാം മാഞ്ഞു നമ്മള്‍ മാച്ചിംഗ്‌ ഫ്രീക്വന്‍സി കണ്ടു പിടിക്കും, മാതാപിതാക്കള്‍ ഒന്നും ഇടപെടാതിരുന്നാല്‍ പിണക്കങ്ങള്‍ ഒക്കെ പതുക്കെ മാഞ്ഞു ഇണക്കം ആകും , ഇവിടെ പ്രശ്നം പിറ്റേന്നു മുതല്‍ ഉള്ള മാതാപിതാക്കളുടെ ഇടപെടല്‍ ആണു, പിന്നെ മദ്യപാനം ,ഫ്റണ്ട്സിണ്റ്റെ ഉപദേശം സ്വീകരിക്കല്‍ ഒരു കുട്ടി ഉണ്ടാകുമ്പോള്‍ മാത്റമെ ദാമ്പത്യം ഒരു സ്ഥിരത കൈവരിക്കു, പിന്നെ ഹോസ്റ്റല്‍ ലൈഫു പോലെ ആണൂ ആദ്യം അല്‍പ്പം അഡ്ജസ്റ്റ്‌ ചെയ്യാന്‍ ബുധിമുട്ടാണു പതുക്കെ അതു ഒരു രസം ആയി ഒടുവില്‍ വിട്ടുപിരിയാന്‍ പറ്റാത്തപോലെ ആയിത്തീരും പരസ്പരം കുറ്റപ്പെടൂത്തല്‍ സാമ്പതിക ബുധിമുട്ടിനു അന്യോന്യം പഴിചാരല്‍, കൂട്ടുകൂടിയുള്ള മദ്യപാനം ഇതൊക്കെ ഒഴിവാക്കിയാല്‍ സുഖമായി ജീവിക്കാം തീരുമാനം എടുത്താല്‍ പിന്നെ കരഞ്ഞിട്ട്‌ കാര്യമില്ല തീരുമാനം എടുക്കുന്നത്‌ വരെ സമയം ധാരാളം

unnama പറഞ്ഞു...

Thanks for the comment !

Related Posts with Thumbnails