2009, ജനുവരി 17, ശനിയാഴ്‌ച

വീടുമാറ്റം

താമസം മാറുക എന്നത് വലിയ ബുദ്ധിമുട്ടുള്ളകാര്യമാണ്,അതും കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം അല്ലെ?ഓരോ സ്ഥലത്തു താമസിക്കുമ്പോഴും നാം സ്വരുക്കുട്ടുന്ന 'പ്രിയപ്പെട്ട' സാധനങ്ങള്‍ ചിലപ്പോള്‍ ഉപേക്ഷിക്കേണ്ടിയും വരും, ഈ മാറ്റത്തിനിടയില്‍. ഇതൊക്കെ പറയാന്‍ കാരണം മറ്റൊന്നുമല്ല അമേരിക്കന്‍ പ്രസിഡണ്ട്‌ തന്റെ വീട് മാറ്റത്തിനുള്ള അവസാന ഘട്ടത്തിലാണ് . നമ്മെ പ്പോലെ ബുദ്ധിമുട്ടുകളൊന്നും അദ്ദേഹത്തിനില്ല .കഴിഞ്ഞ എട്ടുവര്ഷക്കാലം തനിക്ക് ലഭിച്ച വളരെ ചെറിയ സമ്മാനങ്ങള്‍ പോലും അദ്ദേഹത്തിന്റെ പുതിയ 'പ്രസിഡെന്‍്ഷ്യല്‍് ലൈബ്രറി'യില്‍ സ്ഥാനം പിടിക്കും. 200 മുതല്‍ 500 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ ചെലവ് പ്രതീക്ഷിക്കുന്ന ഇതിലേക്കായി രണ്ടു കാര്‍ഗോ വിമാനങളിലും 16 കൂറ്റന്‍ ട്രക്കുകളിലുമായി സാധനങ്ങള്‍ പുറപ്പെട്ടു കഴിഞ്ഞു .പുരാവസ്തു വകുപ്പിലെ നൂറിലധികം ഉദ്ദ്യോഗസ്ഥന്‍ മാരുടെ കൃത്യമായ ആസൂത്രണവും ആറുമാസത്തെ രാപകലില്ലാത്ത ആധ്വാനവുംമാണ് ഈ മാറ്റത്തിന്റെ മാത്രം പിന്നിലുള്ളത് എന്ന് കേള്‍ക്കുമ്പോള്‍ അതിന്റെ വ്യാപ്തി നമുക്കൂഹിക്കാം. ഡാലസിലുള്ള സൌത്ത് മേതോടിസ്റ്റ് യുണിവേര്‍സിറ്റി ക്യാമ്പസ്സില്‍ ആയിരിക്കും അതിന്റെ സ്ഥാനം . ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ 2006 -ല്‍ തന്നെ ആരംഭിച്ചു കഴിഞ്ഞു .

3 അഭിപ്രായങ്ങൾ:

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

അതില്‍ നമ്മുടെ മന്‍മോഹന്‍ജി കൊടുത്ത പ്രണയോപഹാരവും കാണുമായിരിക്കും!! :)

അരങ്ങ്‌ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
അരങ്ങ്‌ പറഞ്ഞു...

സമ്മാനങ്ങളൊക്കെയായി പുത്തന്‍ വീട്ടിലേയ്ക്കു പോകുമ്പോള്‍ ഒരു പാട്‌ ഓര്‍മ്മകളും അദ്ദേഹത്തിനുണ്ടായിരിക്കും. അതൊന്നും ഭീകര സ്വപ്നങ്ങളായി അദ്ദേഹത്തെ വേട്ടയാടാതിരിക്കട്ടെ എന്നാശം സികാം പ്രാര്‍ത്ഥിക്കാം

Related Posts with Thumbnails