ഇന്നത്തെ വാഷിംഗ്‌ടണ്‍ പോസ്റ്റ് ദിനപത്രത്തിന്‍റെ എഡിറ്റോറിയല്‍ എന്നെ അല്‍പനേരം ചിന്തിപ്പിച്ചു . ചരിത്ര പരമായ ഏതെങ്കിലും നിമിഷങ്ങള്‍ക്ക് നിങ്ങള്‍ സാക്ഷിയായിട്ടുണ്ടോ? എന്നതാണ് എഡിറ്റോറിയല്‍ ചര്‍ച്ച ചെയ്യുന്ന പ്രമേയം . ഒബാമയുടെ സ്ഥാനാരോഹണ ചടങ്ങുകളില്‍ പങ്കാളികളാകാന്‍ ജനങ്ങളെ ആഹ്വാനം ചെയ്യുക എന്നതാണ് അതിന്റെ ഉദ്ദേശ്യം . എന്താണീ ചരിത്ര മുഹൂര്‍ത്തം? ഞാന്‍ അല്‍പസമയം ആലോചിച്ചു നോക്കി. രാഷ്ട്രിയ നേതാക്കളുടെ അകാല അപകട മരണങ്ങള്‍ ആ ഗണത്തില്‍ പ്പെടുമോ? രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങള്‍ ,ഞെട്ടിക്കുന്ന നരഹത്യകള്‍, സ്പോര്‍ട്സ് വിജയങ്ങള്‍ , സാങ്കേതിക നാഴികകല്ലുകള്‍ ഇവയില്‍ ഏതാണ് നാം പരിഗണിക്കെണ്ടുന്നത്. ? പട്ടിണിപ്പാവങ്ങളുടെ മുതുര്ത്തങ്ങള്‍ ചരിത്രമാകുമോ? അതോ ഇതെല്ലാം സമ്പന്നര്‍ക്കുമാത്രം പറഞ്ഞിട്ടുള്ളതാണോ? ഇവയില്‍ ഏതായാലും ഞാന്‍ ഒന്നിനും ഇതുവരെ സാക്ഷിയായിട്ടില്ല. നിങ്ങളോ? ഒന്നലോചിക്കുന്നതു രസകരമായിരിക്കും .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ