2009, ജനുവരി 13, ചൊവ്വാഴ്ച

വ്യക്തി പ്രഭാവം

പുതിയ പ്രസിഡണ്ടിന്റെഔദ്യോഗിക സ്ഥാനാരോഹണത്തിനായി അമേരിക്കന്‍ തലസ്ഥാന നഗരമായ വാഷിംഗ്‌ടണ്‍.ഡി.സി ഒരുങ്ങിക്കഴിഞ്ഞു.ചരിത്രത്തിലെ ഏറ്റവും വലിയ ജന സമൂഹത്തെ വരവേല്ക്കാനുംചടങ്ങുകള്‍ ഭംഗിയായി നടത്തുവാനും അമേരിക്കന്‍ സീക്രട്ട് സര്‍വീസ്-ന്റെ നേരിട്ടുള്ള മേല്‍നോട്ടമാനുള്ളത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ജനങള്‍ക്കിടയില്‍ ആവേശം ആളിക്കത്തിക്കുവാന്‍ ഒബാമയ്ക്കാകുന്നു എന്നത് അത്ഭുതം തന്നെ.അര ശതാബ്ദം മുന്‍പുവരെ നേതാക്കള്‍ക്ക് പിന്നില്‍ , അവരെ കാണാന്‍ ,അവരുടെ പ്രസംഗം കേള്‍ക്കാന്‍ ജനങ്ങള്‍ തടിച്ചു കൂടുന്നത് നമുക്കൂഹിക്കാം . എന്നാല്‍ ഇന്ന്.... ലോകത്തില്‍ മറ്റൊരിടത്തും ഉണ്ടാകാനിടയില്ലാത്ത ഒന്നാണിത്.ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ പോലും 'ജാഥ തൊഴിലാളികള്‍്' ഇല്ലാതെ ഒരു മഹാസമ്മേളനവും വിജയിക്കാറില്ല. ഇത്തരുണത്തിലാണ് ഒബാമ എന്ന കറുത്ത വര്ഗ്ഗക്കാരന്റെ വ്യക്തി പ്രഭാവത്തെ കുറിച്ചു നാം ഓര്‍ക്കേണ്ടുന്നത്.

1 അഭിപ്രായം:

dash പറഞ്ഞു...

യാന്ത്രികതയുടെ നടുവില്‍ ജീവിക്കുമ്പോഴും നമ്മള്‍ ഇടയ്ക്കൊക്കെ നമ്മള്‍ ആകാന്‍ ആഗ്രഹിക്കില്ലേ. പ്രതീക്ഷയോടെ പലതും ആഗ്രഹിക്കില്ലേ ..ഒബാമയിലൂടെ നല്ലൊരു നാളെയെ പ്രതീക്ഷിക്കുകയാണ് ലോകം..ലോകരാഷ്ട്രീയം വല്ലപ്പോഴും മാത്രം ചിന്താവിഷയമാകുന്ന എന്നെ പോലുള്ളവര്‍ പോലും ഒബാമയില്‍ വിശ്വസിക്കുന്നതും അത് പോലെ തന്നെ.

Related Posts with Thumbnails