2008, ജൂൺ 6, വെള്ളിയാഴ്‌ച

വിരസതയുടെ മറു മരുന്ന്‍

ഔട്ട് ലൂക്കില്‍ പുതിയ മെയില് വന്നു എന്ന ശബ്ദം എന്നെ വല്ലാതെ അസ്വസ്തനാക്കി.മിന്നായം പോലെ മിന്നിമറഞ്ഞ പോപപ്പില്‍ മാനെജരുടെ പേരു കണ്ടപ്പോള്‍ അറിയാതെ മനസ്സില്‍ പറഞ്ഞു പോയി 'നാശം'. ദിവസം തീരാന്‍ ഇനിയുമുണ്ട് ഒന്നു രണ്ടു മണിക്കൂര്‍്. വന്നു വന്നു എട്ടു മണിക്കൂര്‍് തികയ്ക്കാന്‍ തന്നെ വലിയ ബുദ്ധിമുട്ടാണു.എങ്ങനെ എങ്കിലും ജോലി ഒരുവിധം ഒതുക്കി പുതിയ മെയിലുകള്‍ വരുന്നതിനുമുന്പേ കാറിലെത്തി. വഴിയില്‍ പതിവുപോലെ ട്രാഫിക് സമുദ്രം.തങ്ങളുടെ ഊഴം കാത്തു സിഗ്നളുകള്‍ക്ക് മുന്‍പില്‍ കിടക്കുന്ന വാഹനങ്ങളുടെ നീണ്ട നിര. ഇനിയും എത്ര നേരം കഴിയണം അപ്പാര്ട്ടുമെന്റിലെത്താന്‍് .വിരസത മാറ്റാന്‍ റേഡിയോ വച്ചു നോക്കി.ആര്‍ക്കും വേണ്ടാത്ത് കുറെ വാര്‍ത്തകള്‍.സമയം എന്നോട് വാശി കാണിക്കുകയാണെന്നു തോന്നി.വിരസതയുടെഭാണ്ഡവും പേറി വീടിന്റെ വാതല്‍ തുറന്നപ്പോള്‍ ഉന്മേഷത്തിനു ഉടല്‍ വച്ചതുപോലെ കിറുമണി കുട്ടന്‍ മുട്ടുകാലില്‍ പായുന്നു,കുടെ അമ്മയും. അമ്മയുടെ ഒരു ദിവസം ആറു മണിക്ക് ആരംഭിക്കുന്നു. രാത്രി പതിനൊന്നു വരെ. എന്തിനും ഏതിനും കണക്കു സൂക്ഷിക്കുന്ന 'പുത്തന്‍' തലമുറ യ്ക്ക് ഇതൊന്നും മനസിലാക്കാനുള്ള സമയം പോലുമില്ല.പരാതികള്‍ക്കും പരിഭവങ്ങള്‍ക്കും ഇടയില്‍ ഓരോ നിമിഷവും പുതുമ കണ്ടെത്തി ജീവിക്കാനുള്ള ക്ഷമയും അര്‍ജവവും യഥാര്‍ഥ അമ്മമാര്‍ക്കെ കാണുകയുള്ളൂ. അവരുടെ എണ്ണ മാണെങ്കില്‍ വിരളവും......

അഭിപ്രായങ്ങളൊന്നുമില്ല:

Related Posts with Thumbnails