2012, സെപ്റ്റംബർ 22, ശനിയാഴ്‌ച

സീല്‍ ടീം സിക്സ് (Seal Team Six)

ഒസാമ ബിന്‍ ലാദന്റെ വധത്തോടെയാണ്  'സീല്‍ ടീം സിക്സ്  ' (Seal Team Six)എന്ന അമേരിക്കന്‍ കോംബാറ്റ്  (Combat)ഏജന്‍സി വാര്‍ത്താ മാധ്യമങ്ങളില്‍ ശ്രദ്ധാകേന്ദ്രമാകുന്നത് . ഏറ്റവും ദുര്‍ഘട മേറിയ രക്ഷാപ്രവര്‍ ത്തനങ്ങളിലും ,ബുദ്ധിയും ,തന്ത്രങ്ങളും ഏറെയുള്ള എതിരാളികളെ കീഴ്പ്പെടുത്തുന്നതിനും  അമേരിക്ക ഉപയോഗിക്കുന്ന ഏറ്റവും എലിറ്റ് (Elite) ആയ ഒരു വിഭാഗം ആണിത് . അതുകൊണ്ട്  തന്നെ സീല്‍ ടീം -ന്റെ സെലെക്ഷനും ,പരിശീലനവും , ഓരോ ഓപ്പറേഷന്‍ വിശേഷങ്ങളും അറിയാന്‍ സാധാരണക്കാര്‍ക്  താത്പര്യം ഉണ്ടാകും . എന്നാല്‍ സെക്യൂരിറ്റി കാരണങ്ങള്‍ കൊണ്ടാകണം ഇത്തരം പുസ്തകങ്ങള്‍ വളരെ അപൂര്‍വമായേ പുറത്തിറങ്ങുകയുള്ളൂ. അത്തരത്തിലുള്ള ഒരു ഓര്‍മ്മക്കുറിപ്പാണ്    ഹവാര്‍ഡ്  വാസ്ഡിന്റെ (Howard E. Wasdin)  'സീല്‍ ടീം സിക്സ് : മെമ്മോറിയര്‍ ഓഫ്  ആന്‍ എലിറ്റ്  നേവി സീല്‍ സ്നൈപ്പര്‍ '  (SEAL Team Six: Memoirs of an Elite Navy SEAL Sniper )എന്ന പുസ്തകം . ബിന്‍ ലാദന്റെ വധത്തിനു ആഴ്ചകള്‍ക്ക്  ശേഷം പുറത്തിറങ്ങി എന്നതിനാല്‍  പുസ്തക ലോകത്ത്  വളരെ വലിയ  ഒരു സ്വീകരണം ആണ്  ഇതിനു ലഭിച്ചത് .



വായനക്കാരില്‍ ഉദ്വേഗം ജനിപ്പിച്ച് , സസ്പെന്‍സ്  നിലനിര്‍ത്തി , ഒരു ഹോളിവൂഡ്‌ ത്രില്ലറിനെ വെല്ലുന്ന അവതരണ ശൈലിയാണ് നാം ഇതില്‍ നിന്ന്  പ്രതീക്ഷിക്കുനത്  എങ്കില്‍ നമുക്ക്  നിരാശ തോന്നാം . ശ്വാസം അടക്കിപിടിച്ചു വായിക്കേണ്ടുന്ന  , ഓപ്പറേഷന്‍ വിശേഷങ്ങള്‍ ഇതിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് . അതിനെക്കാളും നമ്മുടെ ശ്രദ്ധയെ കൊണ്ടുപോകുന്നത്   വാസ്ഡിന്‍  എന്ന വ്യക്തിയുടെ ജീവിത കഥയാണ്‌ .ഒട്ടും മാതൃകാ പരമല്ലാത്ത ഒരു കുടുംബ പശ്ചാത്തലത്തില്‍ നിന്ന്  വളര്‍ന്നു വരുന്ന ഒരു കുട്ടിയാണ്   വാസ്ഡിന്‍ . ഉള്ളില്‍ സ്നേഹം ഉണ്ടായിരുന്നെകിലും വളരെ പരുക്കന്‍ ആയ ഒരു ട്രക്ക്  ഡ്രൈവര്‍ ആയ അച്ഛന്‍ (അത്  തന്റെ വളര്‍ത്തച്ഛന്‍ ആയിരുന്നു എന്ന്  വാസ്ഡിന്‍ പിന്നീട് തിരിച്ചറിയുന്നുണ്ട് ). എന്തെങ്കിലും പണിയെടുത്തു ജീവിതം മുന്നോട്ടു കൊണ്ടുപോകുക എന്നതിനുപരി , വിദ്യാഭ്യാസത്തിനോ മറ്റു നല്ല ഗുണങ്ങള്‍ സംശീകരിക്കുനതിണോ ഒരു സാഹചര്യവും അവനുണ്ടയിരുന്നില്ല .എങ്കിലും അവന്‍ മില്‍ടറി യില്‍ ചേരുന്നു ,തന്റെ കഠിന അദ്ധ്വാനവും ,കഴിവും കൊണ്ട്  സീല്‍ വിഭാഗത്തില്‍ എത്തുന്നു .അതുകൊണ്ടും തീരുന്നില്ല അതിലെയും ഏറ്റവും മികച്ച  സീല്‍ ടീം സിക്സില്‍ എത്തി , ഒരു മിഷനില്‍ പരിക്ക് പറ്റി വീരോചിതമായി പിന്മാറുന്നു. പരിക്കും ,മില്‍ട്ടറി  ജീവിതത്ത്തിന്റെ സ്ട്രസ്സും ഡിപ്രഷനും ഒക്കെ പ്രസിഡണ്ട്‌ -ന്റെ മെഡല്‍ ഓഫ്   ഹോണര്‍ (Silver Star Medal)കരസ്ഥമാക്കിയ ഒരു   മികച്ച  സൈനീകന്റെ   തുടര്‍ ജീവിതത്തെ താറുമാറക്കുന്ന ദുഃഖകരമായ അദ്ധ്യായങ്ങള്‍കൂടി ഇതിലുണ്ട് . ഇതിനെ എല്ലാം അതിജീവിച്ചു ഇപ്പോള്‍ ഒരു കൈറോപ്രക്ടോര്‍ (Chiropractor) ആയി ,സന്തോഷകരമായ  ജീവിതം നയിക്കുന്നതായാണ്  പുസ്തകം അവസാനിക്കുന്നത് . കരിയറില്‍ സക്സസ് ഫുള്‍ ആയ ഒരു സൈനീകന്റെ പോലും സിവില്‍  ജീവിതം  ഇത്ര ദുഷ്കരം ആണെകില്‍ ഒരു സാധാരണ സൈനീകന്റെ  അവസ്ഥ  എന്തായിരിക്കാം എന്ന ചോദ്യം നമ്മെ ആലോസരപ്പെടുത്തുന്നു.

താന്‍  ബാല്യകാലത്ത്  നേരിട്ട ദുരിതങ്ങളെ   ശപിക്കുന്നതിനു പകരം , അതാണ്‌  തനിക്ക്  ഇത്ര മനക്കരുത്തും ,പ്രതിസന്ധികളെ നേരിടാനുള്ള ആര്‍ജവവും നല്‍കിയതെന്നും അദ്ദേഹം പറയുമ്പോള്‍ , തനിക്കു ലഭിച്ച സാഹചര്യങ്ങളെ പരമാവധി ഉപയോഗപ്പെടുത്തി ,അതില്‍ നിന്ന് നേട്ടങ്ങള്‍ ഉണ്ടാക്കാനുള്ള  കഴിവിനെ നാം അറിയാതെ പ്രശംസിച്ചു പോകും .

വായനക്കാരന്റെ ശ്രദ്ധ നേടുന്ന മറ്റൊരു കാര്യം , ടീമിന്റെ ഡിസിപ്ളിന്‍ (discipline)ഇല്ലായ്മ ആണ് . ഇത്രയും വലിയ മിഷന്‍ ഒക്കെ ഏറ്റെടുത്തു നടത്തുന്ന ഒരു ടീം , ഫ്രീ സമയത്ത്  കുടിച്ചു കൂത്താടി , പോലീസ്  പിടിയിലാകുന്ന ഒന്നാണെന്ന്  ചിന്തിക്കാന്‍ പോലും നമുക്ക്  പ്രയാസം. സ്വഭാവ ശുദ്ധി ഇല്ലാത്ത ആളുകളുടെ കൂട്ടം ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ നടത്തും എന്നതും അത്ഭുത കരമായി നമുക്ക്  തോന്നും.നിര്‍ദേശങ്ങള്‍ അനുസരിക്കുന്ന ഒരു കൂടം യന്ത്ര മനുഷ്യരെ പ്പോലെ യാണ്  ഓരോ സൈനീകനും വളര്‍ന്നു വരുന്നത് . നിര്‍ദേശങ്ങള്‍ ഇല്ല എങ്കില്‍ അവ എന്ത് പ്രവര്‍ത്തിക്കും എന്ന്  ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ല.

ഒരു മിഷന്‍ പാതി വഴിക്ക്  ഉപേക്ഷിച്ച് , പിന്മാറാനുള്ള  തീരുമാനം ഭരണകൂടം എടുക്കുമ്പോള്‍ , ആ മിഷനില്‍ ഉള്‍പ്പെട്ട്  ഫീല്‍ഡില്‍ നില്‍ക്കുന്ന സൈനീകരുടെ മനോവികാരം എന്തായിരിക്കും എന്ന്  പുസ്തകം നന്നായി വരച്ചു കാട്ടുന്നു .എന്തെങ്കിലും പരിക്ക്  കൂടി പറ്റി കഴിഞ്ഞാല്‍ കുടുംബം കൂടി അവരെ ഉപേക്ഷിക്കുന്നതോടെ , തങ്ങള്‍ എല്ലാവരാലും  വഞ്ചിക്കപ്പെട്ടു എന്ന വികാരം  ജീവിതകാലം  മുഴുവന്‍ അവരെ പിന്തുടരുന്നു. ഇത് വായിക്കുമ്പോള്‍   യുദ്ധവും സമാധാനവും ഒരു പോലെ ഭീകരന്മാരാണ്  എന്ന് തോന്നിപ്പോകും !

ശരിയേത് തെറ്റേത്  ? നല്ലതേത്  ചീത്തയേത്‌  എന്നൊക്കെയുള്ള ഒട്ടേറെ ചോദ്യങ്ങളെ അവശേഷിപ്പിച്ചു വായന പൂര്‍ത്തിയാക്കുമ്പോള്‍ , വായനയുടെ ആദ്യം നാം പ്രതീക്ഷിച്ച ഒരു അനുഭവമല്ല വായനക്കാരനുണ്ടാകുന്നത് . വാസ്ഡിനും  സുഹൃത്തും , സൈനീകനുമായ  സ്റീഫന്‍ പെമ്പ്ളിന്‍ ( Stephen Templin)നും  ചേര്‍ന്ന്  എഴുതിയിരിക്കുന്ന ഈ പുസ്തകം വളരെ എളുപ്പം വായിച്ചു പോകാവുന്ന ഒന്നാണ് . കഠിനമായ പരിശീലനത്തിന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്ന അദ്ധ്യായങ്ങള്‍ നമ്മളില്‍ കൌതുകവും , അമേരിക്കന്‍ മിലട്ടറിക്കുള്ളിലെ  പടല പിണക്കങ്ങളും പാരവേയ്പ്പുകളും ഒക്കെ ലോകത്തെല്ലായിടത്തും മനുഷ്യന്‍ ഒരു പോലെ തന്നെ എന്ന തോന്നലും നമ്മെ പിന്തുടര്‍ന്നു കൊണ്ടിരിക്കും . "The Only Easy Day Was Yesterday" . "The more we sweat in peace, the less we bleed in war."  തുടങ്ങിയ  മുദ്രാവാക്യങ്ങള്‍ നമ്മുടെ ജീവിതത്തിലും പ്രാവര്‍ത്തികമാക്കാവുന്നവ യാണ്  എന്ന കാര്യത്തില്‍ സംശയം ഇല്ല .
കൂടുതല്‍ അറിയാന്‍ : click here 




അഭിപ്രായങ്ങളൊന്നുമില്ല:

Related Posts with Thumbnails