ശാസ്ത്രം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ശാസ്ത്രം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2015 മേയ് 16, ശനിയാഴ്‌ച

ബോധത്തിന്റെ ഉള്ളറകൾ തേടി... (Shadows of the Mind)

എബ്രഹാം ലിങ്കണ്‍-ന്റെ ഇടതു കാൽ വാഷിംഗ്ടണ്‍ ഡി സി യിൽ ആയിരിക്കുന്പോൾ വലതു കാൽ എവിടെ ആയിരിക്കും?  ഒന്ന് ചിന്തിക്കുക പോലും ചെയ്യാതെ , ഞൊടിയിടയിൽ നിങ്ങൾ ഉത്തരം കണ്ടെത്തിക്കാണുമെന്നുറപ്പ് . എന്നാൽ അത്യാധുനീക സൂപ്പർ കന്പ്യൂട്ടറുകൾ ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തുവാൻ ചിലപ്പോൾ മണിക്കൂറുകൾ ചിലവഴിച്ചേക്കാം എന്ന് പറയുന്പോൾ, ഒരു പക്ഷെ നമ്മൾ അല്പം സംശയിച്ചേക്കാം . കണക്കുകൾ കൂട്ടുന്ന വേഗതയിലും , സങ്കീർണമായവ കൃത്യതയോടെ ചെയ്യുന്ന കാര്യത്തിലും , ഓർമ്മ ശക്തിയിലും കന്പ്യൂട്ടറുകൾ മനുഷ്യനെക്കാൾ കേമന്മാരാണ്.ചെസ്സ്‌ പോലെ , ബുദ്ധി ഉപയോഗിക്കേണ്ടുന്ന കളികളിലും ഓർമ്മ ശക്തിയോടൊപ്പം , മനസ്സാന്നിദ്ധ്യവും (Presence of mind) പരീക്ഷിക്കപ്പെടുന്ന  ജെപർഡി (Jeopardy) പോലുള്ള ഗെയിം ഷോ കളിലും കന്പ്യൂട്ടറുകൾ മനുഷ്യനുമേൽ വിജയം നേടി കഴിഞ്ഞിരിക്കുന്നു . എന്നിരുന്നാലും നമ്മുടെ ചിന്താശേഷി ഉപഗോഗിച്ച്, അനായാസേന, കണ്ടെത്താൻ കഴിയുന്ന പല ചോദ്യങ്ങളും കന്പ്യൂട്ടറുകൾക്ക് ഇന്നും കീറാമുട്ടിയാണ് .   

ഇവിടെ ബുദ്ധി ,എന്ന് സാമാന്യമായി നാം വിവക്ഷിക്കുന്ന ഗുണത്തെ കുറച്ചു കൂടി സൂക്ഷമായി മനസിലാക്കേണ്ടതുണ്ട് . വേഗത്തിൽ കണക്കുകൂട്ടാനുള്ള കഴിവിനെയും, ഓർമ്മ ശക്തിയെയും, കാര്യങ്ങൾ പെട്ടന്ന് ഗ്രഹിച്ചു ഉചിതമായ തീരുമാനത്തിലെത്തുവാനുള്ള കഴിവിനെയും ഒക്കെ ചേർത്താണ് നാം ബുദ്ധി എന്ന് സാമാന്യമായി  പറയുന്നത്.ഇവയിൽ ആദ്യം പറഞ്ഞ രണ്ടു ഗുണങ്ങൾ കന്പ്യൂട്ടറുകൾക്ക് ഒരു ശരാശരി മനുഷ്യനെക്കാൾ കൂടുതൽ ഉണ്ട് എന്ന കാര്യത്തിൽ ഒരു തർക്കവുമില്ല . എന്നാൽ മൂന്നാമത്തെ ഗുണമാകട്ടെ കന്പ്യൂട്ടറുകൾക്ക് തീരെയില്ലതാനും. എന്തായിരിക്കാം ഇതിനു കാരണം ? മനുഷ്യന്റെ ചിന്താശേഷി അതേപടിയുള്ള കന്പ്യൂട്ടറിനെ നിർമ്മിക്കുവാൻ സാധിക്കുമോ ?  ഈ ചോദ്യങ്ങളെ കൂടുതൽ ആഴത്തിൽ അന്വേക്ഷിക്കുന്ന ഒന്നാണ്  സർ റോജർ പെൻ റോസിന്റെ (Roger Penrose)   'ഷാഡോസ്  ഓഫ് ദി മൈൻഡ്' (Shadows of the Mind) എന്ന പുസ്തകം.

2012 നവംബർ 25, ഞായറാഴ്‌ച

ദി ഹിഡന്‍ റിയാലിറ്റി

നാം കാണുന്ന  ഈ മഹാ പ്രപഞ്ചം, എങ്ങനെ ഇപ്രകാരം ഉണ്ടായി നിലനിന്നു പോരുന്നു എന്ന ചോദ്യം മനുഷ്യനെ എക്കാലവും അതിശയിപ്പിച്ചിരുന്ന ഒന്നാണ്. ഇതിന്റെ നിവാരണത്തിനായി നാം ഒരു ശാസ്ത്രകാരനെയും ഒരു തത്വശാസ്ത്രകാരനേയും സമീപിക്കുന്നു എന്ന് കരുതുക.തികച്ചും വ്യത്യസ്തമായ തലത്തില്‍ നില്‍ക്കുന്നവയും, പരസ്പരം സമരസപ്പെട്ടു പോകാത്തവയും ആയ ഉത്തരങ്ങള്‍ ആണ്  അവര്‍  കുറച്ചു കാലം മുന്‍പുവരെ നമുക്ക് നല്‍കിയിരുന്നത്. എന്നാല്‍ ശാസ്ത്രം കൂടുതല്‍ പോരോഗമിച്ചപ്പോള്‍ ഒരു കാലത്ത് സയന്‍സ് ഫിക്ഷന്‍ ആയിരുന്ന പലതും സയന്‍സ്  ഫാക്റ്റ് ആയി മാറിയപ്പോള്‍ , അത്ഭുതം എന്ന് പറയട്ടെ , ശാസ്ത്രം തത്വശാസ്ത്രവും ആയി കൂടുതല്‍ അടുത്തു.  നാം ഈ കാണുന്ന ലോകം അനേക ലോകങ്ങളില്‍ ഒന്ന് മാത്രമാകമെന്നും , നമ്മെ പോലെ ഒരുവന്‍ മറ്റൊരു ലോകത്ത് ഇതേ സമയം ഇതേ രീതിയില്‍ മറ്റൊരു പ്രപഞ്ച നിയമത്തിനു വിധേയമായി നിലനില്‍ക്കുണ്ടാകാം എന്നും ഒക്കെ ശാസ്ത്രം പറയുംപോള്‍  'ശാസ്ത്ര' ത്തെക്കുറിച്ച് നമുക്കുണ്ടായിരുന്ന ധാരണകളാണ്  മാറ്റി എഴുതപ്പെടുന്നത്‌ .  ഇപ്രകാരം  നമ്മുടെ സാമാന്യ ബുദ്ധിക്ക് , പിടികൊടുക്കാന്‍  മടിച്ച്  നില്‍ക്കുന്ന ഒട്ടേറെ ശാസ്ത്ര നിഗമനങ്ങളെ മനോഹരമായി വിവരിക്കുന്ന ഒരു പുസ്തകം ആണ്  ബ്രയന്‍ ഗ്രീനിന്റെ(Brian Greene) ദി ഹിഡന്‍ റിയാലിറ്റി (The Hidden Reality). 2011 -ല്‍  പുറത്തിറങ്ങിയ ഈ പുസ്തകം ഭൌതിക ശാസ്ത്ര രംഗത്തെ ഏറ്റവും നൂതനമായ  കാഴ്ചപ്പാടുകളാണ്  വിശദീകരിച്ചിരിക്കുന്നത് .  ലാര്‍ജ് ഹൈഡ്രോണ്‍  കൊലൈഡര്‍(Large Hadron Collider)  പോലെയും  ഹിഗ്ഗ്സ് ബോസോണ്‍  കണങ്ങള്‍ (Higgs Boson) പോലെയും ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറഞ്ഞ്  നില്‍ക്കുന്ന ഒട്ടേറെ വിഷയങ്ങള്‍ പ്രതിപാദിക്കപ്പെടുന്നുവെന്നത്  വായനയ്ക്  പുതിയ മാനം നല്‍കുന്നു .


2012 ജൂലൈ 5, വ്യാഴാഴ്‌ച

Higgs boson for Dummies(ദൈവകണം മണ്ടന്മാര്‍ക്ക് വേണ്ടി!)

യൂറോപ്യന്‍ കണികാപരീക്ഷണശാലയായ 'സേണി'ല്‍ ,ഹിഗ്ഗ്‌സ് ബോസോണ്‍ എന്ന് കരുതാവുന്ന പുതിയ കണത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ വാര്‍ത്തയാണ്  ഇന്ന്  ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപെടുന്നത് .  ദൈവ കണം എന്ന ഓമന പ്പേരിലറിയപ്പെടുന്ന കളുടെ ഇവയുടെ  കണ്ടുപിടുത്തം  ശാസ്ത്ര ചരിത്രത്തിലെ തന്നെ ഒരു നാഴികകല്ലാണ്  എന്ന് വിലയിരുത്തപ്പെടുന്നു .ഇത്രയധികം  പ്രാധാന്യമുള്ള  ഒരു കണ്ടുപിടുത്ത ത്തെകുറിച്ച്  ഒരു സാമാന്യ ബോധം  ഉണ്ടാക്കാന്‍ ഉപകരിക്കുന്ന ചില വീഡിയോ ലിങ്കുകള്‍  സമാഹരിച്ചു അവതരിപ്പിക്കുക  മാത്രമാണ്  ഇവിടെ ചെയ്യുന്നത് . അതിസൂക്ഷ്മ മായ ശാസ്ത തത്വങ്ങള്‍ , ആവര്‍ത്തിച്ച് ,ലളിതമായി , വിശദീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ , ഉണ്ടാകാനിടയുള്ള  പിശകുകള്‍ ഒഴിവാക്കാന്‍ വേണ്ടിയാണ്   ഇങ്ങനെ ചെയ്യുന്നത്.ആവശ്യത്തിലധികം വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണെങ്കിലും , അവയില്‍ നിന്ന്  ,ഉപകാരപ്രദമെന്നു തോന്നുന്നവ ചുവടെ ചേര്‍ക്കുന്നു .പുതിയ ലിങ്കുകള്‍  കണ്ടെത്തുന്ന മുറയ്ക്‌ അപ്ഡേറ്റ് ചെയ്യുന്നതും ആണ് . വായനക്കാരായ നിങ്ങള്‍ക്ക്  ഇവിടെ  കൊടുത്തിരിക്കുന്നവ അല്ലാതെ നല്ലതെന്ന് തോന്നുന്നവ ഉണ്ടെകില്‍  ഒരു കമെന്റായി  പോസ്റ്റ്‌ ചെയ്യാവുന്നതാണ് .