'സ്റ്റീവ് ജോബ്സ് നു ശേഷം ആപ്പിളിന്റെ രൂപവും ഭാവവും എന്തായിരിക്കും ?' സ്റ്റീവ് ജോബ്സ് -ന്റെ രോഗവിവരങ്ങള്‍ ആദ്യം പുറത്തു വന്ന 2003 മുതല്‍ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തു തുടങ്ങിയ ഒരു വിഷയം ആണിത് . സമീകകാലത്തെ ആപ്പിളിന്റെ അഭൂതപൂര്‍വമായ വളര്‍ച്ചയും ,സ്റ്റീവ് ന്റെ മരണവും ഒക്കെ ആപ്പിളിന്റെ സീക്രട്ട് സോസിന്നെ (Secret Sauce) കുറിച്ചുള്ള ചര്‍ച്ചയെ കൂടുതല്‍ സജീവമാക്കി . ഇതിന്റെ ചുവടു പിടിച്ച് എഴുതപ്പെട്ട ഒന്നാണ് ആഡം ലഷിന്‍സ്കി(Adam Lashinsky) യുടെ
ഇന്‍ സൈഡ് ആപ്പിള്‍ (Inside Apple :Americas Admired Secretive Company) എന്ന പുസ്തകം. ഫോര്‍ച്യൂണ്‍ മാഗസിന്‍ (Fortune) ന്റെ സീനിയര്‍
എഡിറ്റര്‍ ആയ ആഡം , സിലിക്കണ്‍ വാലി കമ്പനി കളെ സൂക്ഷ്മമായി പഠിക്കുന്നതിലും വിലയിരുതുന്നതിലും
പരിചിത പ്രക്ഞ്ഞനായ ഒരു ജേര്‍ണലിസ്റ്റും, വളരെ പക്വമതിയായ ഒരെഴുത്തുകാരനും ആണെന്ന് ഈ പുസ്തകം വ്യക്തമാക്കുന്നു .
പ്രോഡക്റ്റ് അനൌന്‍സ്സ് മെന്റുകളും കീ നോട്ടുകളും മീഡിയ ഇന്റര്‍വ്യൂകളും എല്ലാം സ്റ്റീവ്-വില്‍ തുടങ്ങി സ്റ്റീവ് -വില്‍ തന്നെ അവസാനിച്ചിരുന്ന , പുറം ലോകത്തിന് അത്ര പരിചിതമല്ലാത്ത , ഒരു കമ്പനിയായിരുന്നു ആപ്പിള്‍ . മറ്റു കമ്പനി കളില്‍ നിന്ന് തികച്ചും വ്യത്യസ്തമായി ആപ്പിള്‍ എംപ്ളോയികള്‍ ആരും പൊതു സമൂഹത്തിനു മുന്നില്‍ വന്നു അഭിപ്രായ പ്രകടങ്ങള്‍ നടത്തുകയോ അഭിമുഖങ്ങള്‍ നല്‍കുകയോ ഒന്നും ചെയ്യാറില്ല . സ്റ്റീവ് -ന്റെ മരണ ശേഷവും ആപ്പിള്‍ ന്റെ ഈ സംസ്കാരത്തിന് ഒരു മാറ്റവും കണ്ടുതുടങ്ങിയിട്ടില്ല എന്നതും, മൈക്രോസോഫ്റ്റ് ഉം ഗൂഗിള്‍ ഉം ഉള്‍പെടെ മറ്റു വമ്പന്‍ കമ്പനികള്‍ ആപ്പിള്‍ നെ അനുകരിക്കാന്‍ തുടങ്ങിയിരിക്കുന്നതും "ഇന്‍സൈഡ് ആപ്പിള്‍ " -ലേക്ക് വായനക്കാരെ ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങള്‍ ആണ് .