columns എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
columns എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2014 ഡിസംബർ 9, ചൊവ്വാഴ്ച

ദി ഫൗണ്ടന്‍ ഹെഡ്

അഹംബോധം വെടിഞ്ഞ് നിഷ്‌കാമനായി ജീവിതം നയിക്കുവാന്‍ മനുഷ്യന് സാധിക്കുമോ? മതഗ്രന്ഥങ്ങളും മഹാനുഭാവന്മാരും എല്ലാം ഒരേ സ്വരത്തോടെ ഉദ്‌ഘോഷിക്കുന്നുവെന്ന് നാം ധരിച്ചുവച്ചിരിക്കുന്ന അത്തരം 'നിസ്വാര്‍ത്ഥ ജീവിത'ങ്ങള്‍ നാം മാതൃകയാക്കണമോ? അഥവാ ഒരുവന്റെ പരമമായ ജീവിത ലക്ഷ്യം അതായിരിക്കണമോ ? മൗലികമായ ഇത്തരം ഒട്ടേറെ ചോദ്യങ്ങള്‍ വായനക്കാരില്‍ ഉണര്‍ത്തുന്ന ഒരു നോവല്‍ ആണ് അയന്‍ റാന്റെ 'ദി ഫൗണ്ടന്‍ ഹെഡ്'.

റഷ്യയില്‍ ജനിച്ചു വളര്‍ന്ന്, 1920 ലെ ബോള്‍ഷെവിക് വിപ്ലവത്തിന്റെ ദുരന്തങ്ങള്‍ നേരിട്ട് അനുഭവിച്ച അയന്‍, വ്യക്തി സ്വാതന്ത്ര്യം ഒന്നിനു വേണ്ടി മാത്രം അമേരിക്കയിലേക്ക് കുടിയേറി പ്പാര്‍ത്ത ഒരു വ്യക്തിയാണ്. സമൂഹത്തിന്റെയും ഗവണ്മെന്റിന്റെയും അനാവശ്യമായ ഇടപെടലുകള്‍ വ്യക്തിവികാസത്തെ പ്രതികൂലമായി ബാധിക്കുന്നു എന്ന നിലപാട് വിശദീകരിക്കുന്നതാണ് റാന്റിന്റെ നോവലുകളും ലേഖനങ്ങളുമെല്ലാം. ഇത്തരം ആശയങ്ങളെ പൊതുജനസമക്ഷം അവതരിപ്പിക്കുന്നതിനു തുടക്കംകുറിച്ച ഒരു നോവല്‍ ആണ് 1943 ല്‍ പുറത്തിറങ്ങിയ ദി ഫൗണ്ടന്‍ ഹെഡ്. കഥയില്‍ കഴമ്പില്ല എന്ന കാരണത്താല്‍, പത്തിലകം പ്രസാധകര്‍ നിരസിച്ച ഈ കഥ, പുറത്തിറങ്ങിയ ശേഷം ക്രമേണ ജനശ്രദ്ധ ആകര്‍ഷിക്കുകയായിരുന്നു. 


മാതൃഭൂമി ബുക്സ്  പ്രസിദ്ധീകരിച്ച ലേഖനം മുഴുവൻ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

2014 ഓഗസ്റ്റ് 25, തിങ്കളാഴ്‌ച

വരുന്നൂ, ജീവിക്കുന്ന ചിത്രങ്ങള്‍!

പഴയകാല ഫോട്ടോയെടുക്കലിന്റെ ഗൃഹാതുരത്വം കലര്‍ന്ന ഓര്‍മകളിലൂടെ, ഫോട്ടോഗ്രാഫിയില്‍ പുതിയൊരു വിപ്ലവത്തിന് നാന്ദികുറിക്കാന്‍ സഹായിച്ചേക്കാവുന്ന ലൈറ്റ്-ഫീല്‍ഡ് ഫോട്ടോഗ്രഫിയിലേക്കൊരു യാത്ര....


കവലയിലെ സ്റ്റുഡിയോവിലേക്കുള്ള യാത്ര ഇന്നും കൗതുകം നിറഞ്ഞ കുട്ടിക്കാല ഓര്‍മ്മയാണ്. കുളിച്ചൊരുങ്ങി, നല്ല ഉടുപ്പും നിക്കറുമൊക്കെയിട്ട്, വെയില്‍ താഴ്ന്നതിനു ശേഷമാകും മിക്കവാറും യാത്ര. ക്ഷീണം കാരണം ഫോട്ടോ മോശമാകാതിരിക്കാനുള്ള മുന്‍കരുതലുകളാണിവ.

ചുമരുകള്‍ നിറയെ വലിയ ഫോട്ടോകള്‍ ഫ്രെയിം ചെയ്തുവച്ചിരിക്കുന്ന ഒന്നാകും സ്റ്റുഡിയോയ്ക്കുള്ളിലേക്ക് കടക്കുന്ന മുറി. പൊട്ടിച്ചിരിക്കുകയും വിങ്ങിക്കരയുകയും ചെയ്യുന്ന കൊച്ചുകുട്ടികള്‍, വിവാഹത്തിനും മറ്റും എടുക്കുന്ന കുടുംബ ചിത്രങ്ങള്‍, സമീപത്തെ സ്‌കൂളിലെ ഗ്രൂപ്പ് ഫോട്ടോകള്‍, ഗാന്ധിജി, പണ്ഡിറ്റ്ജി തുടങ്ങിയ പ്രമുഖ നേതാക്കള്‍, യേശുദാസ്, പ്രേംനസീര്‍ തുടങ്ങിയ കലാരംഗത്തെ പ്രമുഖര്‍....അങ്ങനെ ഒട്ടു മിക്കവാറും സ്റ്റുഡിയോകള്‍ക്കും ഒരേ മുഖമായിരിന്നു അന്ന്.

ചെരുപ്പുകള്‍ പുറത്തിട്ട് ഒരു ആരാഥനാലയത്തില്‍ കയറുന്ന സൂക്ഷ്മതയോടെയാണ് ഫോട്ടോ എടുക്കുന്ന മുറിയിലേക്ക് പ്രവേശിക്കുക. മങ്ങിയ പ്രകാശം പരന്ന ഒരത്ഭുത ലോകമാണത്. പല ഉയരത്തിലായി വച്ചിരിക്കുന്ന വെളുത്തതും കറുത്തതുമായ കുടകള്‍, ചുവരിലെ സീനറി ചിത്രങ്ങള്‍, വലിയ ഒറ്റനിറ കര്‍ട്ടനുകള്‍, രാജകീയ സിംഹാസനങ്ങള്‍ പോലെയുള്ള ഇരിപ്പിടങ്ങള്‍-ആദ്യ കാഴ്ചയില്‍തന്നെ എല്ലാം ഗ്രഹിക്കുക അസാധ്യം.

അതിനുള്ളിലെ ഒരുക്ക മുറിയും അതില്‍ തങ്ങി നില്ക്കുന്ന കുട്ടിക്യുറ പൗഡര്‍ന്റെ ഗന്ധവും ഒരിക്കലും മറക്കാനാവില്ല. മുഖത്ത് നല്ല പ്രകാശം വീഴത്തക്ക വിധം ക്രമീകരിച്ചിരിക്കുന്നതിനാല്‍ ഏതൊരാളും സുന്ദരനും സുന്ദരിയും ആകുന്ന അത്ഭുതമുറിയാണത്.


മാതൃഭൂമി പ്രസിദ്ധീകരിച്ച ലേഖനം മുഴുവൻ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

2014 ഓഗസ്റ്റ് 5, ചൊവ്വാഴ്ച

ഐന്‍സ്‌റ്റൈനെ അടുത്തറിയാന്‍

മനുഷ്യചരിത്രത്തിലെ ഏറ്റവും ശപിക്കപ്പെട്ട നിമിഷമാണ് 1945 ആഗസ്ത് 6 രാവിലെ 8:15. ആ സമയം ജപ്പാനിലെ ഹിരോഷിമ നഗരത്തില്‍ ആറ്റംബോബ് പതിച്ചത്തിന്റെ ആഘാതം ഇന്നും നമ്മെ പിന്തുടരുന്നു. അങ്ങനെ തുറന്നുവിടപ്പെട്ട ഭൂതം ഇനിയെന്നും മനുഷ്യരാശിയെ വേട്ടയാടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

ഒരിക്കലും മായ്ച്ചുകളയാന്‍ കഴിയാത്ത ഈ പാപക്കറയുടെ പിന്നില്‍ പ്രവര്‍ത്തിച്ച ഒരു ശാസ്ത്രകാരന്‍, ബോബ് നിര്‍മ്മിക്കാനാധാരമായ കണ്ടുപിടുത്തം നടത്തിയെന്ന് മാത്രമല്ല, അതിന്റെ നിര്‍മാണം വൈകാന്‍ പാടില്ല എന്ന് അമേരിക്കന്‍ പ്രസിഡന്റിന് കത്ത് നല്‍കുകയും ചെയ്തു. തീര്‍ത്തും മനുഷ്യത്വരഹിതമെന്ന് നിസംശയം പറയാവുന്ന ആ പ്രവൃത്തിക്ക് അദ്ദേഹത്തിന് എന്തെങ്കിലും ന്യായീകരണമുണ്ടോ?

മരണത്തിന് കുറച്ചുമാസങ്ങള്‍ക്ക് നല്‍കിയ ഒരഭിമുഖത്തില്‍, 'എന്റെ ജീവിതത്തില്‍ ഞാന്‍ വിലിയൊരു തെറ്റ് പ്രവര്‍ത്തിച്ചു.....ആറ്റംബോംബ് നിര്‍മിക്കണമെന്ന് കാണിച്ച് പ്രസിഡന്റ് റൂസ്‌വെല്‍റ്റിനുള്ള കത്ത് ഒപ്പുവെച്ചു. പക്ഷേ, അതിനല്‍പ്പം ന്യായീകരണമുണ്ട്. ജര്‍മനി ആറ്റംബോംബ് നിര്‍മിക്കുകയെന്ന അപകടം മുന്നിലുണ്ടായിരുന്നു' എന്നു പറഞ്ഞതില്‍ ആത്മാര്‍ഥതയുടെ അംശമെങ്കിലുമുണ്ടോ?

ഒരു വിധിയെഴുത്തിന് മുമ്പ്, അദ്ദേഹത്തെ അടുത്തറിയാന്‍ സഹായിക്കുന്ന ഒരു ജീവചരിത്ര ഗ്രന്ഥത്തെക്കുറിച്ചുള്ളതാണ് ഈ കുറിപ്പ്.


മാതൃഭൂമി പ്രസിദ്ധീകരിച്ച  ലേഖനം മുഴുവൻ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

2014 ജൂലൈ 12, ശനിയാഴ്‌ച

നയാഗ്ര എന്ന മഹാത്ഭുതം

പ്രകൃതി ഒരുക്കുന്ന സ്വതസിദ്ധമായ വിസ്മയങ്ങള്‍ ആസ്വദിക്കുകയും, അവയെ ഹൃദയത്തോട് ചേര്‍ത്ത് വയ്ക്കുകയും ചെയ്യുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ടുന്നഒന്നാണ് നയാഗ്ര വെള്ളച്ചാട്ടം. വടക്കെ അമേരിക്കയുടെയും കാനഡയുടെയും അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന നയാഗ്ര, ഒഴുകി പോകുന്ന വെള്ളത്തിന്റെ അളവ് കണക്കിലെടുത്താല്‍, ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ്. സമ്മര്‍ യാത്രകള്‍ക്ക് തുടക്കം കുറിക്കുവാന്‍ ഞങ്ങളും അത് തിരഞ്ഞെടുക്കുവാന്‍ കാരണം മറ്റൊന്നായിരുന്നില്ല.

അമേരിക്കന്‍ തലസ്ഥാനമായവാഷിങ്ടണ്‍ ഡി സിയില്‍ നിന്ന് 400 മൈല്‍ (ഏകദേശം 640 കിലോമീറ്റര്‍) ദൂരത്താണ് നയാഗ്ര. യാത്രയുടെ ദൈര്‍ഘ്യം ഏതാണ്ട്ഏഴു മണിക്കൂറോളം വരുമെങ്കിലും, ഇവിടുത്തെ മെച്ചപ്പെട്ട റോഡുകളും അനുബന്ധ സൗകര്യങ്ങളുംയാത്രയെ ആയാസരഹിതവും വിനോദപ്രദവുമാക്കി മാറ്റുന്നു. കുറച്ചു കാലം മുമ്പ് വരെ ഇത്തരം യാത്രകള്‍ക്ക് ചില തയ്യാറെടുപ്പുകള്‍ അനിവാര്യമായിരുന്നു. അമേരിക്കന്‍ ഓട്ടോമൊബൈല്‍ അസോസിയേഷന്റെ ഓഫീസ് സന്ദര്‍ശിച്ച്അവിടുത്തെ 'ട്രാവല്‍ എക്‌സ്‌പേര്‍ട്ടില്‍ നിന്ന് ആവശ്യമായ മാപ്പുകളും ഇന്‍ഫര്‍മേഷന്‍ ബുക്ക് ലെറ്റ് കളും മറ്റും കരസ്ഥമാക്കുക, കടന്നു പോകുന്ന വഴികളിലെവിശ്രമത്താവളങ്ങളെകുറിച്ചും,സുരക്ഷാ കരുതലുകളെക്കുറിച്ചും ചോദിച്ചറിയുക, കാലേ കൂട്ടിതാമസ സൗകര്യങ്ങള്‍ തരപ്പെടുത്തുക അങ്ങനെ പോയിരുന്നുആമുന്നൊരുക്കങ്ങള്‍. ഇന്ന് കാലം മാറി, എല്ലാം വിരല്‍ത്തുമ്പിലോ, ഒരു ഫോണ്‍ കോളിലോ സാദ്ധ്യമായി തുടങ്ങി . ജി പി സ് സൗകര്യം കൂടി സര്‍വ്വസാധാരണമായതോടെ ക്ഷണനേരം കൊണ്ട് തീരുമാനമെടുത്ത്എവിടെയും പോകാം എന്ന നിലയിലായി കാര്യങ്ങള്‍. അപ്പോള്‍, നിലവിലുള്ള ട്രാഫിക് അനുസരിച്ച് , വേഗത്തില്‍ പോകുവാന്‍ കഴിയുന്ന എളുപ്പവഴികള്‍ കണ്ടുപിടിച്ച്തരുന്ന ജി പി എസുകള്‍, പോകേണ്ടുന്ന വഴിയെകുറിച്ചുള്ള മുന്നറിവ്' എന്ന അനിവാര്യതയെയും ആശങ്കയെയും പൂര്‍ണമായും ഒഴിവാക്കുന്നു.

ലേഖനം മുഴുവൻ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

2014 മേയ് 11, ഞായറാഴ്‌ച

ദി സെല്ഫിഷ് ജീന്‍

നിസ്വാര്‍ത്ഥത, അനുകമ്പ, ത്യാഗശീലം തുടങ്ങിയ ഗുണങ്ങള്‍ പ്രകൃതിയിലൂടെ സ്വാഭാവികമായി ലഭിക്കുന്ന ഒന്നാണെന്ന ധാരണ തെറ്റാണെന്നും, ബോധപൂര്‍വ്വം നാം ആ ഗുണങ്ങള്‍ വളര്‍ത്തിയെടുക്കണമെന്നും പ്രഖ്യാപിക്കുന്ന ഗ്രന്ഥമാണ് റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ 'സെല്‍ഫിഷ് ജീന്‍ '. ആ പുസ്തകം മുന്നോട്ടുവെയ്ക്കുന്ന ആശയങ്ങളെയും പ്രശ്‌നങ്ങളെയും കുറിച്ച്...


മനുഷ്യനോളം പ്രായമുള്ള ഒന്നാണ് അവന്റെ സ്വാര്‍ത്ഥത. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അതിനെക്കുറിച്ച് പരാമര്‍ശിക്കപ്പെടാതെ ഒറ്റ ദിവസവും കടന്നു പോകുന്നില്ല എന്നതാണ് വാസ്തവം.

ജീവജാലങ്ങളില്‍ മനുഷ്യന് മാത്രമാണോ സ്വാര്‍ത്ഥതയുള്ളത്? അതോ മറ്റു ജീവജാലങ്ങള്‍ക്കിടയിലും ഇതൊക്കെ പ്രകടമാണോ? സാമൂഹ്യ-ദാര്‍ശനിക തലങ്ങള്‍ക്ക് അതീതമായി ജൈവശാസ്ത്രപരമായി ഇതിന് എന്തെങ്കിലും അടിസ്ഥാനമുണ്ടോ? ജൈവികമായി മനുഷ്യന്‍ സ്വാര്‍ത്ഥനാണോ? അതോ നിഷ്‌കളങ്കനായി ജനിക്കുന്ന മനുഷ്യനെ ജീവിത സാഹചര്യങ്ങളാണോ സ്വാര്‍ത്ഥനാക്കി മാറ്റുന്നത്? 



ലേഖനം മുഴുവൻ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

2013 ഡിസംബർ 16, തിങ്കളാഴ്‌ച

വിദ്യാര്‍ഥികള്‍ക്ക് റാസ്‌ബെറി പൈ കമ്പ്യൂട്ടര്‍ , ഫാബ് ലാബ്‌

കേരളത്തിലെ സ്കൂൾ കുട്ടികൾക്ക്  റാസ്‌ബെറി പൈ നല്കാനുള്ള സർക്കാർ തീരുമാനം വായിച്ചപ്പോൾ വളരെ സന്തോഷം തോന്നി. മാതൃഭുമിയിൽ പ്രസിദ്ധീകരിച്ച  ഈ ലേഖനം അതിന് ഒരു പങ്കു വഹിച്ചു എന്നറിഞപ്പോൾ വല്ലാത്ത ഒരു സംതൃപ്തിയും ! നന്ദി മാതൃഭൂമി ! ഇതാണ് യഥാർത്ഥ പത്രത്തിന്റെ ശക്തി !!

 മാതൃഭൂമി  14 -Dec -2013 
കൊച്ചി: വിദ്യാര്‍ഥികളില്‍ കമ്പ്യൂട്ടര്‍ അഭിരുചി വര്‍ദ്ധിപ്പിക്കുന്നതിനായി തിരഞ്ഞെടുത്ത 10,000 സ്‌കൂള്‍ കുട്ടികള്‍ക്ക് കമ്പ്യൂട്ടറിന്റെ ചെറിയ പതിപ്പായ റാസ്‌ബെറി പൈ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. അടുത്ത വര്‍ഷം മുതല്‍ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കും. 

ഭാരം കുറഞ്ഞ്, സിങ്ങിള്‍ ബോര്‍ഡിലൊതുങ്ങുന്ന കമ്പ്യൂട്ടറാണ് റാസ്‌ബെറി പൈ. മൈക്രോ യുഎസ്ബി കേബിള്‍ വഴി പവര്‍ നല്‍കുകയും കീബോര്‍ഡും മൗസും ഘടിപ്പിക്കാന്‍ ആവശ്യമായ യുഎസ്ബി പോര്‍ട്ടുകളും നെറ്റ് വര്‍ക്ക് കണക്ടിവിറ്റിക്കായുള്ള സംവിധാനവുമുണ്ട്. സോഫ്റ്റ് വെയറിനൊപ്പം ഹാര്‍ഡ് വെയറും കുട്ടികളെ പരിചയിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം. എട്ടുമുതല്‍ 12 വരെ ക്ലാസിലെ തിരഞ്ഞെടുത്ത കുട്ടികള്‍ക്കാണിത് നല്‍കുക. വര്‍ഷം 3 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഹാര്‍ഡ് വെയര്‍ പരിചയിക്കുന്നതോടെ കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട കൂടുതല്‍ മേഖലകളിലേക്ക് കുട്ടികളെ എത്തിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.

 മുഴുവൻ വാർത്ത വായിക്കാൻ ക്ലിക്ക്  ചെയ്യുക
   

2013 ഡിസംബർ 2, തിങ്കളാഴ്‌ച

സാങ്കേതിക വിപ്ളവം റാസ്ബറി പൈ വഴി

വെള്ളം, വെള്ളം സര്‍വത്ര! തുള്ളി കുടിക്കാന്‍ ഇല്ലത്രെ!!' എന്ന പഴമൊഴിയെ അനുസ്മരിപ്പിക്കും വിധമാണ് ശാസ്ത്രസാങ്കേതിക വിദ്യാഭ്യാസ മേഖല ഇപ്പോള്‍ . സ്മാര്‍ട്ട് ഫോണുകളും അത്യാധുനിക കമ്പ്യൂട്ടറുകളും ഇന്നത്തെ വിദ്യാര്‍ത്ഥികള്‍ക്ക് സുപരിചിതമാണ്. പണ്ട് ഗ്രാഡ്വേറ്റ് വിദ്യാര്‍ഥികള്‍ക്ക് മാത്രം ലഭ്യമായിരുന്ന സൗകര്യങ്ങള്‍ ഇന്ന് പ്രീസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുപോലും ലഭ്യമാണ്.

കമ്പ്യൂട്ടര്‍മേഖലയും കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ( Consumer Eletcronics ) മേഖലയും ചേര്‍ന്ന് മനോഹരവും എളുപ്പത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നതുമായ ഒട്ടേറെ ഗാഡ്ജറ്റുകള്‍ നമുക്ക് സമ്മാനിച്ചിട്ടുണ്ട്. സ്മാര്‍ട്ട്‌ഫോണുകളും ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളുമൊക്കെ ലക്ഷ്വറി ഉപകരണങ്ങള്‍ എന്നതില്‍നിന്ന് നിത്യജീവിതത്തിലെ ഓരോ നിമിഷത്തെയും സ്വാധീനിക്കുന്നവയായി മാറിയിരിക്കുന്നു. സമീപഭാവിയില്‍ പാഠപുസ്തകങ്ങളും ഹോംവര്‍ക്കുകളും പരീക്ഷകളുമെല്ലാം കമ്പ്യൂട്ടര്‍ അധിഷ്ഠിതമാകും എന്ന യാഥാര്‍ത്ഥ്യം മുന്നില്‍കണ്ട്, പല വിദേശ രാജ്യങ്ങളിലും കുട്ടികളെ അക്ഷരം എഴുതി പഠിപ്പിക്കുന്നതിന് പകരം കമ്പ്യൂട്ടര്‍ ടൈപ്പിങിന് പ്രാധാന്യം കൊടുത്തു തുടങ്ങിയിരിക്കുന്നു. 


മാതൃഭൂമിയിൽ  പ്രസിദ്ധീകരിച്ച  ലേഖനത്തിന്റെ പൂർണ്ണ രൂപം വായിക്കാൻ ഇവിടെ ക്ളിക്ക്  ചെയ്യുക

2013 നവംബർ 8, വെള്ളിയാഴ്‌ച

തീൻമേശയിലെ വിപ്ളവം

  'ഇന്നു മുതല്‍ ഞങ്ങള്‍ വെജിറ്റേറിയന്‍ ആണ്.  മൃഗങ്ങളോടുള്ള ക്രൂരത ഒഴിവാക്കാന്‍ ഇനി ഐസ്‌ക്രീം പോലും ഞങ്ങള്‍ കഴിക്കില്ല, ആരേയും കഴിക്കാന്‍ അനുവദിക്കുകയുമില്ല'. എന്റെ കൈയിലിരിക്കുന്ന ഫാമിലിപായ്ക്ക് ഐസ്‌ക്രീമില്‍ ഒന്ന് നോക്കുക പോലും ചെയ്യാതെ ആയിരുന്നു, പത്തു വയസുകാരി ഗായത്രിയുടെ നേതൃത്വത്തില്‍ വീട്ടിലെ 'കുട്ടിപ്പട' നടത്തിയ ആ ഉപരോധസമരം! ഭക്ഷ്യാവശ്യങ്ങള്‍ക്കായി മനുഷ്യന്‍ ജീവികളോട് കാട്ടുന്ന ക്രൂരതകള്‍ ആധാരമാക്കി അനിമല്‍പ്ലാനെറ്റില്‍ വന്ന ഒരു പരിപാടിയായിരന്നു ആ സമരാവേശത്തിനു പിന്നില്‍ .കഷ്ടിച്ച് ഒരു മണിക്കൂറിന്റെ ആയുസ്സേ ആ സമരത്തിനുണ്ടായിരുന്നുള്ളൂ. എങ്കിലും, സമരാനുകൂലികള്‍ ഉയര്‍ത്തിയ ചില ചോദ്യശരങ്ങള്‍ നമ്മളെ കൂടുതല്‍ ചിന്തിപ്പിക്കുന്നു. ലോകത്തെ മനുഷ്യരെല്ലാം ഇതുപോലെ ചിന്തിച്ച് വെജിറ്റേറിയനാകാന്‍ തീരുമാനിച്ചാല്‍ എന്ത് സംഭവിക്കും? കേള്‍ക്കുമ്പോള്‍ വളരെ ലളിതമെന്നു തോന്നാമെങ്കിലും, വളരെ ഗൗരവതരമായ ചില വിഷയങ്ങളിലേക്കാണ് ഇത് വിരള്‍ ചൂണ്ടുന്നത് 

മനുഷ്യന്റെ ആഹാരശീലങ്ങള്‍ പ്രകൃതിക്കും മറ്റ് ജീവികള്‍ക്കും ഏല്‍പ്പിക്കുന്ന സമ്മര്‍ദ്ദം ചില്ലറയല്ല. ഈ പശ്ചാത്തലത്തില്‍ കൃത്രിമമാംസം സൃഷ്ടിക്കാനുള്ള ശാസ്ത്രലോകത്തിന്റെ ശ്രമങ്ങള്‍ വിജയത്തിലെത്തുന്നതിന് പ്രാധാന്യം ഏറെയാണ്.


മാതൃഭുമിയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പൂർണ്ണ രൂപം  വായിക്കാൻ ഇവിടെ ക്ളിക്ക്  ചെയ്യുക.


2013 ഒക്‌ടോബർ 10, വ്യാഴാഴ്‌ച

പട്ടിണി കിടക്കുന്നവനെ സഹായിക്കാത്ത ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല- സ്റ്റീവ് ജോബ്‌സ്‌

പ്രസിദ്ധരായ വ്യക്തികളുടെ സാധാരണ ജീവിതചര്യകളെ കുറിച്ചും ഇഷ്ടാനിഷ്ടങ്ങളെ കുറിച്ചും   അറിയാന്‍ താത്പര്യമില്ലാത്തവര്‍ ഉണ്ടാകുമോ? എന്തായിരുന്നു അവരുടെ ഇഷ്ടപ്പെട്ട ആഹാരം?,ഏതു പാട്ടുകളാണ്  അവര്‍ സ്ഥിരം കേട്ടിരുന്നത് ? , ഏതു പുസ്തകം ആണ്  അവര്‍ വായിച്ചിരുന്നത് ? എന്തായിരിന്നു അവരുടെ ഇഷ്ടപ്പെട്ട വസ്ത്രം   .... അങ്ങനെ നീണ്ടുപോകുന്നു നമ്മുടെ ജിജ്ഞാസ. സ്റ്റീവ് ജോബ്സിന്റെ ജീവിതത്തിലെ , സാധാരണക്കാരായ നമുക്ക്  കൌതുകം തോന്നിപ്പിക്കുന്ന, ചില ഇഷ്ടാനിഷ്ടങ്ങളും സംഭവങ്ങളും അടര്‍ത്തിയെടുത്തു അവതരിപ്പിക്കുകയാണ്  ഇവിടെ. ലേഖനം മുഴുവൻ വായിക്കുവാൻ മാതൃഭൂമി ബുക്സ്  സന്ദർശിക്കുക

2013 ഒക്‌ടോബർ 9, ബുധനാഴ്‌ച

ഗൂഗിൾ ഗ്ളാസ് അത്ഭുതലോകം ഒരുക്കുമ്പോൾ

പരിചയമില്ലാത്ത  ഒരു നഗരത്തിലാണ്  നിങ്ങൾ. രാവിലെ കോഫി കുടിക്കുന്ന സമയം ആയല്ലോ എന്ന് മനസ്സിൽ ചിന്തിക്കുമ്പോഴേയ്ക്ക്  , നിങ്ങൾക്ക് ഏറ്റവും പ്രീയപ്പെട്ട കോഫി ഷോപ്പിലേക്കുള്ള വഴി കണ്മുൻപിൽ തെളിഞ്ഞു വരുന്നു. നിങ്ങൾ നടന്ന്  കടയിൽ എത്തുമ്പോൾ , ഒരു മുൻ പരിചയവും ഇല്ലാത്ത  കടക്കാരൻ നിങളെ പേര് വിളിച്ച് ,സ്വാഗതം ചെയ്യുന്നു . എപ്പോഴും  ഓർഡർ ചെയ്യാറുള്ള അതെ ഐറ്റം തന്നയെയാണ്  ഇത്തവണയും വേണ്ടതെന്ന്  എന്ന്  ഉറപ്പുവരുത്തി , അത് നിങ്ങള്ക് കൈമാറുന്നു. നിങ്ങൾ നന്ദിയും പറഞ്ഞ്  യാത്ര തുടരുന്നു .  ഏതെങ്കിലും ഒരു സ്വപ്ന ലോകത്തെ  കുറിച്ചാണ് പറഞ്ഞു വരുന്നതെന്ന് കരുതിയെങ്കിൽ  തെറ്റി . ഒന്ന് രണ്ടു വർഷത്തിനുള്ളിൽ ബാഹ്യ ലോകവുമായുള്ള നമ്മുടെ ഇടപെടലുകൾ  ഏതാണ്ട് ഇപ്രകാരമായിരികും എന്ന്  പറഞ്ഞാൽ അത്ഭുതപ്പെടാനില്ല .  ഈ വർഷ അവസാനം  വിപണിയിൽ വരുമെന്ന് ഉറപ്പായിരിക്കുന്ന ഗൂഗിൾ ഗ്ളാസ്  ആണ്  നമ്മുടെ ജീവിതത്തെ നാം അറിയാതെ മാറ്റി മറിക്കാൻ പോകുന്നത് . ഒരു സാധാരണ കണ്ണട പോലെ തോന്നിക്കുന്ന ഈ സൂപ്പർ കണ്ണട ധരിക്കുന്നതോടെ, ബാഹ്യ ലോകവുമായുള്ള നമ്മുടെ വ്യവഹാരങ്ങൾ നാം അറിയാതെ നാം മറ്റൊരുതലത്തിലെത്തപ്പെടും.സോഷ്യൽ നെറ്റ്‌വർക്ക്  കളിൽ നാം പ്രകടിപ്പിക്കുന്ന ഇഷ്ടാനിഷ് ടങ്ങൾ, സാധനങ്ങൾ വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യുന്നതിലെ പാറ്റെണുകൾ, വിനോദങ്ങളിലും , ആഹാരരീതികളിലും മറ്റും സൂക്ഷമായി ഒളിഞ്ഞു കിടക്കുന്ന പ്രിഫറെൻസുകൾ , ഇങ്ങയെ  അമൂർത്തമായി, പല തലങ്ങളിൽ വ്യാപിച്ചു കിടക്കുന്ന  വ്യക്തി നിഷ്ഠമായ വിവരങ്ങളെ , സ്ഥല-കാല മാനങ്ങളുമായി സമർഥമായി അനുനയിപ്പിക്കുവാൻ ആണ്  ഗൂഗിൾ ശ്രമിക്കുന്നത്.

മാതൃഭുമിയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പൂർണ രൂപം വായിക്കുവാൻ  ഇവിടെ ക്ളിക്ക്  ചെയ്യുക 

2013 ഒക്‌ടോബർ 4, വെള്ളിയാഴ്‌ച

പർവതങ്ങളിലെ പ്രതിധ്വനി........

"അപ്പോൾ  നിങ്ങള്‍ക്ക്  ഒരു കഥ കേൾക്കണം..... പക്ഷെ  കഥ പറഞ്ഞു തുടങ്ങിയാല്‍ ചോദ്യങ്ങള്‍ ചോദിച്ച്  ശല്യപ്പെടുത്തരുത്; ഒന്ന് കൂടി, ഒന്ന്  കൂടി  എന്ന് പറഞ്ഞു  വാശിയും  അരുത് ". ഉറങ്ങാന്‍ കിടക്കുന്ന പത്തു വയസുകാരന്‍ അബ്ധുള്ളയോടും അനുജത്തി പരിയോടും അച്ഛന്‍ ചട്ടം കെട്ടുകയാണ്. "നാളെ ഞാനും പരിയും കൂടി നടത്തുന്ന ദീർഘയാത്ര സുഖകരമാകണമെങ്കിൽ  ഇന്ന് നന്നായി ഉറങ്ങിയേ തീരൂ. അതുപോലെ, മോനേ അബ്ദുേളള,  ഒരു കാര്യം കൂടി, ഞങ്ങൾ അടുത്തില്ലാത്ത സമയത്ത്, അമ്മയെ അനുസരിച്ച് നീ നല്ല കുട്ടിയായി ഇരിക്കുകയും വേണം".

'ദി കൈറ്റ്  റണ്ണർ ' എന്ന  ഒറ്റ നോവലിലൂടെ ലോക ശ്രദ്ധ ആകർഷിച്ച എഴുത്തുകാരനായ  ഖാലിദ്‌  ഹോസ്സേനി (Khaled Hosseini) യുടെ  ഏറ്റവും പുതിയ നോവൽ  ആണ്  'ആൻഡ്‌  മൌണ്ടൻസ്  എന്ഖോഡ് ' (And the mountains echoed). സങ്കീർണ്ണമായ മനുഷ്യ ബന്ധങ്ങളുടെ കഥ പറയുന്നതിൽ സമർഥനായ ഹോസ്സേനി, ഇക്കുറി  ദേശ-കാല   സമസ്യകൾ  കൂടി  മനോഹരമായി സന്നിവേശിപ്പിച്ചിരിക്കുന്നു . അങ്ങ്  കിഴക്ക്  കാബുൾ മുതൽ ഇങ്ങ്  പടിഞ്ഞാറൻ കാലിഫോർണിയ തീരങ്ങൾ   വരെ പരന്നു  കിടക്കുന്ന വിവിധ ദേശങ്ങളിൽ , 1947 മുതൽ 2010 വരെയുള്ള  അഞ്ചു പതിറ്റാണ്ട്നു മുകളിൽ പടർന്നു കിടക്കുന്ന  ഒരു പറ്റം  ജീവിതങ്ങളുടെ കഥയാണിത്. ശബ്ദ വീചികൾ , മലനിരകളിൽ തട്ടി പ്രധിധ്വനിയുണ്ടാക്കുന്നത്  പോലെയാണ്  , ജീവിതത്തിൽ ഒരുവൻ എടുക്കുന്ന തീരുമാനങ്ങളും എന്ന ഹുസ്സെനിയി യുടെ നിരീക്ഷണത്തോട്‌  ഈ കഥ  പൂര്ണമായും നീതി പുലർത്തുന്നുണ്ട് .അനേക അദ്ധ്യായങ്ങളായി , ഹോസ്സേനി വായനക്കാർക്ക്  വിളമ്പുന്ന , സമൃദ്ധമായ വിരുന്നിന്ന്റെ  ആദ്യ അദ്ധ്യായത്തിന്റെ  പരിഭാഷ  വായിക്കുവാൻ  മാതൃഭൂമി ബുക്സ് ന്റെ ഫിക്ഷൻ പേജ് സന്ദർശിക്കുക 

                            

2013 ഓഗസ്റ്റ് 14, ബുധനാഴ്‌ച

ബിറ്റ്‌കോയിന്‍സ് - കറന്‍സിയുടെ ഡിജിറ്റല്‍ അവതാരം

ഇന്റര്‍നെറ്റ് വ്യാപാരത്തിനുള്ള ഒരു ഡിജിറ്റല്‍ കറന്‍സി എന്ന് ബിറ്റ്‌കോയിന്‍സിനെ വിവരിക്കാം. കേന്ദ്രീകൃതമായി ഇത് നിയന്ത്രിക്കപ്പെടുന്നില്ല. മാത്രമല്ല, ഭൗതികമായ ഒരു രൂപവും അതിനില്ല. കമ്പ്യൂട്ടറുകള്‍ സ്വയം സംവദിക്കുന്ന 'പിയര്‍ ടു പിയര്‍ സാങ്കേതികവിദ്യ' ഉപയോഗപ്പെടുത്തുന്ന ഓപ്പണ്‍സോഴ്‌സ് സോഫ്റ്റ്‌വേര്‍ പ്രോഗ്രാമാണ് ഈ സംവിധാനത്തെ നിലനിര്‍ത്തുന്നത്. 

മാതൃഭൂമിയിൽ  പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പൂർണ്ണ രൂപം വായിക്കാൻ   ഇവിടെ  ക്ളിക്ക്  ചെയ്യുക