"ഈ നഗരത്തിനിതെന്തു പറ്റി " എന്ന് തുടങ്ങുന്ന പുകവലി വിരുദ്ധ പരസ്യം ഒരു പ്രാവശ്യമെങ്കിലും കാണാത്ത മലയാളികൾ ഉണ്ടാകില്ല. അതിനു സമാനമായ ഒന്ന് ഇത്തവണത്തെ അമേരിക്കൻ പ്രസിഡണ്ട് തിരഞെടുപ്പിനു വേണ്ടി തയ്യാറാക്കിയാൽ ഒട്ടും അതിശയോക്തിയാകില്ലത്. തിരഞ്ഞെടുപ്പ് സമയത്തുണ്ടാകുന്ന ആരോപണങ്ങളും വിവാദങ്ങളും പുത്തരിയല്ല.
എന്നാൽ ഇത്തവണത്തെ അമേരിക്കൻ തിരഞ്ഞെടുപ്പിന് ചില പ്രത്യേകതകൾ ഉണ്ട് .
ഇതിന്റെ ഗുണഭോക്താക്കളെ വ്യത്യസ്തമായി നോക്കിക്കാണുക ആണ് ഈ ലേഖനത്തിൽ.
അനന്യസാധാരണമായ ഒരു പ്രസിഡണ്ട് തിരഞ്ഞെടുപ്പിനാണ് അമേരിക്ക ഇക്കുറി സാക്ഷ്യം വഹിക്കുന്നത്.തിരഞ്ഞെടുപ്പിന് ദിവസങ്ങൾക്കു മുൻപ് തന്നെ ക്ര്യത്യമായ ഫലപ്രവചനം
സാധ്യമാക്കുന്ന വിധത്തിൽ ഏകപഷീയമായ ഒന്നായിരിക്കുമെന്ന് ഇവിടുത്തെ ഒട്ടുമിക്ക മാധ്യമങ്ങളും വിലയിരുത്തുന്നു.'മാദ്ധ്യമ സിൻഡിക്കേറ്റ് ' എന്ന് ഒറ്റവാക്കിൽ അടച്ചാക്ഷേപിച്ചു തള്ളിക്കളയാൻ പറ്റുന്നതിനപ്പുറം ട്രന്പിന്റെ തോൽവി ഇവിടെ നിറഞ്ഞു നിൽക്കുന്നു. ജനാധിപത്യ വ്യവസ്ഥയിൽ ഒട്ടും അഭികാമ്യമല്ലാത്ത ഒരു പ്രവണതയാണ് ഏകപക്ഷീയമായ തിരഞ്ഞെടുപ്പുകൾ.വിജയിയുടെ മേന്മയെക്കാൾ, എതിരാളിയുടെ പോരായ്മകളാണ് വിജയകാരണമാകുന്നതെന്നത് അതിലും വലിയ ദുഃസൂചനയാണ്.നേതൃത്വ ദാരിദ്രം ഇരു പാർട്ടികളെയും ഒരുപോലെ പിടികൂടിയിരുന്ന ഈ തിരഞ്ഞെടുപ്പിൽ അമേരിക്കൻ വോട്ടർമാർ അക്ഷരാർത്ഥത്തിൽ ചെകുത്താനും കടലിനുമിടയിൽ അകപ്പെട്ട അവസ്ഥയിലായിരുന്നു.