2012, മേയ് 6, ഞായറാഴ്‌ച

ഓണ്‍ലൈന്‍ വിദ്യാഭ്യാസ വിപ്ളവം

ഔപചാരിക വിദ്യാഭ്യാസം അവസാനിച്ചാല്‍ ,നമ്മുടെപഠന സാധ്യതകള്‍ പൂര്‍ണമായും അവസാനിക്കുന്ന ഒരു സാഹചര്യം ആയിരുന്നു ഈ അടുത്ത കാലം വരെ.പ്രൈവറ്റ് എന്‍ട്രോള്‍മേന്റുകളും  വിദൂരവിദ്യാഭ്യാസ സംവിധാനങ്ങള്‍
ഒക്കെ  ഉണ്ടെന്ന്കിലും  അതിനൊക്കെ അതിന്റെത്ത്തായ പരിമിതികളും ഉണ്ടായിരുന്നു.വര്‍ഷത്തില്‍ ഒരു പ്രത്യേക സമയത്ത് മാത്രം നടത്തപ്പെടുന്ന,പരീക്ഷകള്‍ക്കും ക്ളാസുകള്‍ക്കുംഒക്കെ പഠിതാക്കള്‍ നേരിട്ട് ഹാജരാകണം എന്നും മറ്റും  നിബന്ധനയുള്ള   ഇത്തരം കോഴ്സുകള്‍ കാഷ്വല്‍ പഠിതാക്കള്‍ക്ക് ഒട്ടും യോജിക്കുന്ന ഒന്നയിരുന്നില്ല.ഇന്റര്‍നെറ്റിന്റെ  വരവോടെ വിക്ഞാന സമ്പാദനം കുറെയൊക്കെ എളുപ്പം ആയെങ്കിലും ഇന്‍ഫര്‍മേഷന്‍ എക്സ്‌പ്ളോഷന്‍ (Information Explosion) നമ്മെ കൂടുതല്‍ ദുരിതത്തിലാക്കി . ഒരു വിഷയ ത്തെക്കുറിച്ച് ഉപരിപ്ളവമായ വിവര ശേഖരനത്തിനല്ലാതെ അടുക്കും ചിട്ടയോടും കൂടി ഒരു  കോഴ്സ്  പഠിക്കുന്ന രീതില്‍ ഒരു വിഷയത്തെ കരഗതമാക്കുവാന്‍ 'വിക്കിപീഡിയ മോഡല്‍ ' പഠനം അഥവാ വായന അപര്യാപ്തമാണെന്ന്  തെളിഞ്ഞു കഴിഞ്ഞിരിക്കുന്നു .ഉദാഹരണമായി ഒരു വിഷയത്തെ  കുറിച്ച് നാം പഠിക്കാന്‍ തീരുമാനിച്ച് ,ഇന്റര്‍നെറ്റില്‍ സെര്‍ച്ച്  ചെയ്യുംപോള്‍ കിട്ടുന്നഅനേകായിരം ലിങ്കുകളില്‍ എവിടെ തുടങ്ങണമെന്നും എത്രത്തോളം വായിക്കണമെന്നും അറിയുക അത്രഎളു പ്പം  അല്ല . മാത്രവും അല്ല ഒരു ലിങ്കില്‍ നിന്ന്  മറ്റൊന്നിലേക്ക്  അവിടെനിന്നു  വേറൊന്നിലേക്ക് എന്ന്  മാറി മാറി  ഒടുവില്‍ നാം എവിടെയൊക്കെയോ എത്തിച്ചേരുന്നു.ഓണ്‍ലൈന്‍ പരസ്യങ്ങളുടെ അതിപ്രസരം കാര്യങ്ങളെ കൂടുതല്‍ വഷളാക്കുന്നു .കൃത്യത ഇല്ലാത്ത എന്തൊക്കെയോവിവരങ്ങള്‍ വായിച്ചു നാം ആകെ കണ്‍ഫ്യൂഷനില്‍  മുങ്ങിത്തപ്പുന്നു .


ഇന്റര്‍നെറ്റിലൂടെ സ്വയം പഠിക്കാന്‍ ശ്രമിക്കുന്ന നമുക്കോരോരുത്തര്‍ക്കും വന്നിട്ടുള്ള  അനുഭവം ആണിത് .വായിക്കപ്പെടുന്ന വിവരങ്ങളുടെ ആധികാരിക കൂടി ചോദ്യം ചെയ്യപ്പെടുമ്പോള്‍ സ്വയം പഠനം തികച്ചും അപ്രായോഗികം ആയിത്തീരുന്നു.
ഈ വേളയിലാണ് അതതു രംഗത്തെ പ്രഗല്‍ഭമതികള്‍ രൂപ കല്പന ചെയ്യുന്ന കരിക്കുലത്തിന്റെ(Curriculum) പ്രാധാന്യത്തെ പറ്റി നാം ചിന്തിച്ചു പോകുന്നത്  . ഒരു വിഷയം  പഠിക്കുമ്പോള്‍ എന്തൊക്കെ പഠിക്കണം ,അതുതന്നെ ഏതു ക്രമത്തില്‍ എത്രത്തോളം പഠിക്കണം എന്നീ  കാര്യങ്ങള്‍ അടങ്ങിയ ഒരു സിലബസും ,അതിനനുസൃതമായി പഠിതാവിന്റെ പുരോഗതിയും മറ്റും വിലയിരുത്തുന്ന ഒരു സംവിധാനം .ചുരുക്കത്തില്‍ യൂണിവേഴ്സിറ്റി  കരിക്കുലത്തിന്റെ കൃത്യതയും ഓണ്‍ലൈന്‍ സംവിധാനങ്ങളുടെ സ്വാതന്ത്രവും ഒത്തു ചേരുന്ന ഒരു സംവിധാനം ആണ് നാം പറഞ്ഞു വരുന്നത്.മിക്ക വിദേശ സര്‍വകലാശാലകളുംപൂര്‍ണ്ണമായും ഓണ്‍ലൈന്‍ ആയുള്ള കോഴ്സുകള്‍ നടത്തുന്നുണ്ട് . ഇവടെ യാണ്  പഠന ചിലവ് എന്ന  മറ്റൊരു പ്രധാന വിഷയം ഉയര്‍ന്നു വരുന്നത് ,ഇത്തരം കോഴ്സുകള്‍ എല്ലാം തന്നെ അതിഭീമ മായ ഫീസുകള്‍ ഈടാക്കുന്നവയാണ് ,അതുകൊണ്ടുതന്നെ തന്റെ ഒഴിവു സമയങ്ങള്‍ ഉപയോഗപ്പെടുത്തി , പഠിക്കാന്‍ ഒരുങ്ങുന്ന സാധാരണക്കാര്‍ക്ക് ഉതകുന്ന വയല്ല.മുകളില്‍ പറഞ്ഞ എല്ലാത്തിന്റെയും നല്ല വശങ്ങളെ മാത്രം സംശീകരിച്ചു കൊണ്ട്  രൂപകല്‍പന ചെയ്തിട്ടുള്ള ചില വിര്‍ച്വല്‍ യൂണിവേഴ്സിറ്റി(Virtual University) കളെയാണ്  ഇവിടെ പരിചയപ്പെടുത്തുന്നത് .


ഉഡാസിറ്റി(Udacity)  : ഗൂഗിളിന്റെ സെല്‍ഫ്  ഡ്രൈവിംഗ്  കാറിലൂടെയും  ഏറ്റവും പുതിയ  ഗൂഗിള്‍ ഗ്ളാസിലൂ ടെയും ജനശ്രദ്ധ നേടിയ സ്റ്റാന്‍ഫോര്‍ഡ് പ്രൊഫസര്‍ സെബാസ്റ്റ്യന്‍ ത്രന്‍ (Sebastian Thrun) രൂപകല്‍പന ചെയ്ത ഓണ്‍ലൈന്‍ യൂണിവേഴ്സിറ്റി ആണ് ഉഡാസിറ്റി. ഒരു സാധാരണ  യൂണിവേഴ്സിറ്റി കോഴ്സ്‌  ചെയ്യുന്നത്  പോലെ ഗൌരവത്തോടെ  ഹോം വര്‍ക്ക് കളും  പ്രൊജക്റ്റ്‌ -ഉം  പരീക്ഷകളും ഒക്കെ ആയി ഒരു വിഷയം പഠിക്കാന്‍ ഉഡാസിറ്റി സംവിധാനം ഒരുക്കുന്നു .2011 തുടങ്ങിയ ഇതില്‍ ഇതിനകം തന്നെ 90000 -ത്തില്‍ അധികം വിദ്യാര്‍ത്ഥികള്‍  എന്രോള്‍ (Enroll)ചെയ്തിട്ടുണ്ട്  എന്ന്  പറയുംപോള്‍  തന്നെ  അതിന്റെ പോപ്പുലാരിറ്റി നമുക്ക്  ഊഹിക്കാവുന്നതേയുള്ളൂ .ആറാഴ്ച ദൈര്‍ഘ്യമുള്ള  കോഴ്സുകളില്‍ ഓരോ ആഴ്ചയും   വീഡിയോ  ക്ളാസുകളും ഹോം വര്‍ക്കുകളും ഒക്കെ അപ്‌ലോഡ്‌  ചെയ്യുന്നു . എന്രോള്‍ ചെയ്തവര്‍ അവരുടെ   ഹോംവര്‍ക് ഉത്തരങ്ങളും  പ്രൊജക്റ്റ്‌കളും  ഒക്കെ  വെബ്  സൈറ്റിലൂടെ  അപ്‌ലോഡ്‌  ചെയ്യുന്നു. കോഴ്സിനൊടുവില്‍ പരീക്ഷയിലൂടെ  ഗ്രേഡ്  നിശ്ചയിക്കപ്പെടുന്നു.അതതു വിഷയങ്ങളില്‍ പ്രഗല്‍ഭരായ  അധ്യാപകരുടെ കോഴ്സുകള്‍  സൌജന്യമായി പഠിക്കാന്‍ അവസരം ഒരുക്കുന്ന ഉഡാസിറ്റി ക്രമത്തില്‍ പുതിയ കോഴ്സുകള്‍  ചേര്‍ത്തുകൊണ്ടിരിക്കുന്നു .

കോഴ്സിറ(Coursera) :  പ്രിന്‍സ്റ്റന്‍ (Princeton) , സ്റ്റാന്‍ഫോര്‍ഡ് (Stanford),  യുസി ബെര്‍ക്ലി (UC Berkeley) തുടങ്ങിയ മുന്‍നിര യൂണിവേഴ്സിറ്റി കളുടെ ഓണ്‍ലൈന്‍ കോഴ്സുകള്‍ സൌജന്യ മായി ഒരു കുടക്കീഴില്‍ അണിനിരത്തുന്ന സംരംഭമാണ് കോഴ്സിറ.ഉഡാസിറ്റി യുമായി  താരതമ്യം ചെയ്യുമ്പോള്‍ വിഷയപരമായും സമയ ധൈ ര്‍ഘ്യപരമായും കുറച്ചുകൂടി വൈവിധ്യാത്മാക കോഴ്സുകള്‍  ഇവിടെ നമുക്ക്  കാണാന്‍ കഴിയും .

എം ഐ ടി ഓപ്പണ്‍ കോഴ്സ് വേയര്‍ (MIT OpenCourseWare) : ലോക പ്രശസ്തമായ  മാസച്യൂ സച് ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ്  ടെക്നോളജി ഗ്രാജുവേറ്റ് (Graduate)  അണ്ടര്‍ഗ്രാജുവേറ്റ് (Undergraduate)  വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന ഓണ്‍ലൈന്‍ സംരംഭ മാണിത് . 2001 - ല്‍ ആരംഭിച്ച ഇത്  വിവിധ വിഷയങ്ങളില്‍ ഏതാണ്ട്  2080 ഓളം കോഴ്സുകള്‍ ഓഫര്‍ ചെയ്യുന്നുണ്ട് . ഇതില്‍ ചില കോഴ്സുകള്‍ക്ക് ഫീസ്‌ നല്‍കേണ്ടുന്നതുണ്ട് .ആദ്യം സൂചിപ്പിച്ചത് പോലെ കാഷ്വല്‍ പഠനത്തിനു പറ്റിയ രീതി യിലുള്ള ഒരു ക്രമീകരണം അല്ല ഇവയ്ക്കുള്ളത് എന്നത്  എടുത്തു പറയേണ്ടുന്ന കാര്യമാണ്.

ഖാന്‍ അക്കാദമി(KhanAcademy) : വളരെ ചെറിയ ക്ളാസ്സുകളിലെ കണക്ക് , സയന്‍സ്  വിഷയങ്ങളുടെ യുട്യുബ് വീഡിയോ നിര്‍മ്മിച്ച്‌ ,വളരെ വേഗം  ശ്രദ്ധ ആകര്‍ഷിച്ച ഒന്നാണ്  ഖാന്‍ അക്കാദമി.നമുക്ക്  സംശയം വരുവാന്‍ സാധ്യതയുള്ള ബേസിക്  വിഷയങ്ങള്‍ വളരെ ലളിതമായ രീതിയില്‍ മനസിലാക്കാന്‍ ഇത്  വളരെ നല്ലൊരു ഇടമാണ് . കണക്കിനും സയന്‍സിനും പുറമേ ഹിസ്റ്ററിയും ജോഗ്രഫിയും ഉള്‍പ്പെടെ 10 ഓളം വിഷയങ്ങളില്‍ ഖാന്‍ അക്കാദമി ക്ളാസുകള്‍ നല്കുന്നുണ്ട് . 

ഐട്യൂണ്‍സ്  യു (ItunesU):  ആപ്പിള്‍ സംരഭമായ ഐട്യൂണ്‍സ്  യു  മുകളില്‍ വിവരിച്ച പല യൂണിവേഴ്സിറ്റി കളുടെയും കോഴ്സുകള്‍  നമ്മുടെ മുന്നില്‍ എത്തിക്കുന്നുണ്ട് .എന്രോള്‍മെന്റ്  ഒന്നും ആവശ്യമില്ലാതെ തികച്ചും കാഷ്വല്‍ ആയി പഠിക്കാന്‍ ഐട്യൂണ്‍സ്  യു സഹായിക്കുന്നു.ആപ്പിളിന്റെ കൃത്യതയാര്‍ന്ന  ഡിസൈന്‍ , കോഴ്സുകള്‍ തിരഞ്ഞെടുക്കുന്നതിനും മറ്റും ഏറ്റവും സഹായകരമാണ് .

ഓണ്‍ലൈന്‍ പഠന രംഗത്തെ ഒരു വലിയ വിപ്ളവത്തിനാണ്  നാം സാക്ഷി ആകുന്നത് . ഇത്തരം വിര്‍ച്വല്‍ യൂണിവേഴ്സിറ്റികളുടെ  കോഴ്സുകള്‍ക്ക്  ജോബ്‌  മാര്‍കെറ്റ്  കളിലും മറ്റും പൂര്‍ണമായ അംഗീകാരം ആയിട്ടില്ല എങ്കിലും  ഒഴിവു സമയം വെറുതെ പാഴാക്കാതെ ,തനിക്കു താത്പര്യമുള്ള  വിഷയങ്ങളെ കുറിച്ച്  , കൂടുതല്‍ അറിയാന്‍ ശ്രമിക്കുന്ന വര്‍ക്ക്  അരനുഗ്രഹമാണ്  ഇത്തരം സംരംഭങ്ങള്‍ എന്ന കാര്യത്തില്‍ തര്‍ക്കമില്ല .! 

2 അഭിപ്രായങ്ങൾ:

Suvij പറഞ്ഞു...

You could have added the links to the sites...........you know we are old and lazy ;)

unnama പറഞ്ഞു...

Actually links were there.. some how it didn't show up.. Now fixed !

Thanks !

Related Posts with Thumbnails